Latest News

വിവാഹപ്രായം: വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കപ്പെടണം -മുസ്ലിം സംഘടനകള്‍

കോഴിക്കോട്: വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ടു മുസ്‌ലിംസമുദായത്തിനു ഭരണഘടന അനുവദിച്ച അവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നു മുസ്ലിം സംഘടനകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. 

വിവാഹപ്രായം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിംസമുദായത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാ ന്‍ നിയമപോരാട്ടം നടത്താന്‍ സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ല്യാര്‍ ചെയര്‍മാനായി മുസ്ലിംവ്യക്തിനിയമ സംരക്ഷണ സമിതി രൂപീകരിച്ചു.

മുസ്ലിം വ്യക്തിനിയമത്തി ല്‍ വിവാഹപ്രായം നിര്‍ണയിച്ചില്ലെന്നിരിക്കെ അതിനു വിരുദ്ധമായി രാജ്യത്തു നടപ്പാക്കിയ നിയമങ്ങള്‍ മുസ്ലിംസമുദായത്തിന്റെ മൗലികാവകാശ ലംഘനമാണെന്നു യോഗം ചൂണ്ടിക്കാട്ടി. അനിവാര്യമായ സാഹചര്യങ്ങളില്‍ 18 വയസ്സിനു മുമ്പ് വിവാഹിതരാവേണ്ടിവരുന്ന മുസ്‌ലിം യുവതികളും അവരുടെ കുടുംബവും വിവാഹ പ്രായപരിധി നിര്‍ണയത്തിന്റെ പേരില്‍ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. 

ഇക്കാര്യത്തില്‍ ആവശ്യമായ പരിഹാര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കണം. മുസ്ലിം സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള നീക്കങ്ങള്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ശത്രുതാപരമായ സമീപനത്തില്‍ യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. 

സമിതി കണ്‍വീനറായി എം സി മായിന്‍ഹാജിയെയും കോ-ഓഡിനേറ്ററായി മുസ്തഫ മുണ്ടുപാറയെയും തിരഞ്ഞെടുത്തു. 

കോഴിക്കോട്ടു നടന്ന യോഗത്തില്‍ അഡ്വ. പി എം എ സലാം, അഡ്വ. യു എ ലത്തീഫ് (മുസ്‌ലിം ലീഗ്) പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കെ ഉമര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, നാസര്‍ ഫൈസി കൂടത്തായി, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. എം അബ്ദുല്‍ അസീസ് പാലത്ത് അബ്ദുര്‍റഹ്മാന്‍ മദനി, (കെ.എന്‍.എം.), ഹുസയ്ന്‍ മടവൂര്‍, ഡോ. ഇ കെ അഹ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി (നദ്‌വത്തുല്‍ മുജാഹിദീന്‍), അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി , എം കെ മുഹമ്മദലി (ജമാഅത്തെ ഇസ്‌ലാമി), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), എ നജീബ് മൗലവി, സയ്യിദ് ജബ്ബാര്‍ ശിഹാബ് തങ്ങള്‍, കെ എ സമദ് മൗലവി (സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ), സി ടി സക്കീര്‍ ഹുസയ്ന്‍, എന്‍ പി സി അബ്ദുര്‍റഹ്മാന്‍, പി കെ അബ്ദുല്‍ ലത്തീഫ്, പി എച്ച് മുഹമ്മദ്, വി പി അബ്ദുര്‍റഹ്മാന്‍ (എം.ഇ.എസ്), കെ വി കുഞ്ഞമ്മദ്, പി ടി മൊയ്തീന്‍ കുട്ടി (എം. എസ്.എസ്.) സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.