ദുബായ്: വ്യവസായപ്രമുഖനായ എം.എ. യൂസഫലി ഐ.ടി. വ്യവസായരംഗത്തേക്ക് കടക്കുന്നു.
എറണാകുളം ആസ്ഥാനമായി കേരളത്തിലായിരിക്കും തുടക്കത്തില് ലുലു ഗ്രൂപ്പിന്റെ ഐ.ടി. വ്യവസായം. പ്രാരംഭമായി ഇതിനുവേണ്ടി 500 കോടി രൂപയാണ് ചെലവിടുന്നതെന്ന് ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പത്രസമ്മേളനത്തില് പറഞ്ഞു. എറണാകുളത്ത് ടീകോമിന്റെ നേതൃത്വത്തിലുള്ള സ്മാര്ട്ട് സിറ്റിയുമായി തന്റെ സംരംഭത്തിന് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.
ആറ് മാസത്തിനകം പുതിയ സംരംഭത്തിന്റെ നിര്മാണപ്രവര്ത്തനം ആരംഭിക്കും. ഇതുസംബന്ധിച്ച പഠനങ്ങള് മൂന്ന് മാസത്തിനകം പൂര്ത്തിയാവും. ഏത് പേരിലായിരിക്കും ഇത് അറിയപ്പെടുക എന്ന കാര്യത്തിലൊക്കെ മൂന്ന് മാസത്തിനകം പ്രഖ്യാപനം ഉണ്ടാവും.
കേരളത്തിന്റെ വികസനരംഗത്ത് കുതിപ്പുണ്ടാകാന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമവായത്തില് എത്തി പുതിയ ദിശാബോധം സൃഷ്ടിക്കണം.

ഗള്ഫ് മേഖലയിലെ പ്രവാസികളില് 63 മുതല് 67 ശതമാനം വരെ കേരളീയരാണ്. ഇവരുടെ പുതിയ തലമുറയ്ക്ക് സ്വന്തം നാട്ടില്തന്നെ തൊഴിലവസരം ഉണ്ടാക്കാനാണ് ശ്രമം. 2020 ആവുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ പ്രധാന സാമ്പത്തികശക്തിയായി മാറും. രൂപയുടെ വിലയിടിവും നാം മറികടക്കും. ഇതൊരു ആഗോളപ്രതിഭാസമാണ്. എന്നിട്ടും വലിയ തകര്ച്ച നേരിടാതെ ഇന്ത്യയും കേരളവും പിടിച്ചുനില്ക്കുന്നത് പ്രവാസികള് അയയ്ക്കുന്ന വിദേശനാണ്യത്താലാണ്. കേരളത്തിലേക്ക് കൂടുതല് വിദേശനിക്ഷേപം ഉണ്ടാവണം. ഇതിന്റെ പരിധിയും ഉയര്ത്തണം. എല്ലാവിഭാഗക്കാരെയും തൃപ്തിപ്പെടുത്തി സാമ്പത്തിക നയം രൂപപ്പെടുത്താനാവില്ല. ഇപ്പോഴത്തെ രൂപയുടെ വിലയിടിവ് ഇന്ത്യയുടെ കുതിപ്പിനെ തെല്ല് പിന്നോട്ട് വലിച്ചിട്ടുണ്ടെന്നത് ശരിയാണ്. എങ്കിലും അത് പൂര്വാധികം കരുത്തോടെ മുന്നേറുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും യൂസഫലി പറഞ്ഞു.
കൊച്ചിയിലെ തന്റെ പദ്ധതികളെപ്പറ്റി വിവാദം ഉയരുന്നത് കേരളത്തിലേക്കുള്ള മൊത്തം നിക്ഷേപ സാധ്യതകളെ തളര്ത്തും. എറണാകുളത്തെ ചില നേതാക്കളുടെ എതിര്പ്പ് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സമരം പിന്വലിച്ചതുമായി ബന്ധപ്പെട്ട് തന്നെ ഇടനിലക്കാരനായി ചിത്രീകരിച്ചതിന്റെയും കഥ അറിയില്ല. നമ്മുടെ ജനാധിപത്യ സംവിധാനത്തില് ആര്ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നതിനാല് അതിനെക്കുറിച്ച് അധികം ചിന്തിക്കാറില്ലെന്നും യൂസഫലി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment