സുല്‍ത്താന്‍ ബത്തേരി: ഇല്ലാത്ത നിക്ഷേപങ്ങളുടെയും കോടതി ഉത്തരവുകളുടെയും പേരില്‍ കോടികള്‍ തട്ടിയ കേസില്‍ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചീരാല്‍ തോട്ടുങ്കല്‍ കെ.വി. മേരി (50) യാണ് പിടിയിലായത്.
ചോദ്യം ചെയ്യലിനുശേഷം ബത്തേരി ഫസ്റ്റ് ക്ലാസ്സ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാവിലെ 8.30 ന് ചീരാലിലെ വീട്ടിലെത്തി എസ്.ഐ. കെ.ജി. പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മേരിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് മാനന്തവാടി ഡിവൈ.എസ്.പി. എ.ആര്‍. പ്രേംകുമാറിന്റെയും ചീറ്റിങ് സ്‌ക്വാഡ് എസ്.ഐ. ഷാജിയുടെയും നേതൃത്വത്തില്‍ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.
മേരി പണം തട്ടിച്ചതായുള്ള നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ പരാതിയായ ചെതലയം സ്വദേശി തോട്ടവഴി സുധന്റെ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചീരാല്‍ കുടുക്കിയിലെ 15 സെന്റ് ഭൂമി നല്‍കാമെന്ന് പറഞ്ഞ് അഞ്ച്‌ലക്ഷം രൂപ വാങ്ങിയിട്ടും സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ലെന്നതാണ് കേസ്. ഐ.പി.സി. 420 പ്രകാരം വഞ്ചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നിലവില്‍ ലഭിച്ചിരിക്കുന്ന മറ്റ് പരാതികളില്‍ ബത്തേരി പോലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. ചീറ്റിങ് സ്‌ക്വാഡിന് കൈമാറുന്നതോടെ ആ കേസുകളിലും മേരിയെ അറസ്റ്റ് ചെയേ്തക്കും.
ഇതിനിടയില്‍ കുടുക്കിയില്‍ തന്നെ ഭൂമി നല്‍കാമെന്ന് കാണിച്ച് പണം തട്ടിയതായി ആനപ്പാറ സ്വദേശി സ്‌കറിയ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കി. 2012 ജൂണ്‍ അഞ്ചിന് കരാര്‍ എഴുതി 14.5 ലക്ഷം രൂപ മേരി കൈപ്പറ്റിയതായാണ് പരാതിയില്‍ പറയുന്നത്. രജിസ്റ്റര്‍ ചെയ്ത് കിട്ടാനായി പലതവണ സമീപിച്ചെങ്കിലും മേരി ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ.
വീട്ടമ്മയായി കുടുംബജീവിതം നയിച്ചിരുന്ന മേരി ആറ് വര്‍ഷം മുമ്പാണ് തട്ടിപ്പാരംഭിക്കുന്നത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കണ്ണൂര്‍ ജില്ലയിലെ കുടുംബ സ്വത്തില്‍ അമ്മാവന്മാരുമായി കേസുണ്ടെന്നു പറഞ്ഞാണ് പലരെയും സമീപിച്ചത്. ഇതില്‍ കോടതി വിധി തനിക്ക് അനുകൂലമാണെന്നും ഭൂമി സ്വന്തമാവാന്‍ അമ്മാവന്മാര്‍ക്ക് പണം നല്‍കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പലരില്‍നിന്നും തുക തട്ടിയെടുത്തതത്രേ

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment