Latest News

അഭിനയ ചക്രവര്‍ത്തിയ്ക്ക് അറുപത്തിരണ്ടാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി മറ്റൊരു പിറന്നാള്‍ കൂടി ആഘോഷിക്കുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ മുഹൂര്‍ത്തങ്ങളില്‍ പ്രേക്ഷക മനസ്സുകളെ കീഴടക്കിയ മമ്മൂക്ക ഇന്ത്യന്‍ ചലച്ചിത്ര ലോകത്തില്‍ ജൈത്രയാത്ര തുടരുകയാണ്.

മമ്മൂട്ടിയുടെ കലാജീവിതം മലയാള ചലച്ചിത്രത്തിന്റെ നേട്ടമാണ്. ചലച്ചിത്ര പ്രേമികളുടെയും ആരാധകരുടെയും ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ മലയാളികളുടെ സ്വന്തം മമ്മൂക്ക അഭിനയത്തോടുള്ള അടക്കാനാകാത്ത ആവേശത്തിലാണ്.

ഏകദേശം നാനൂറ് ചിത്രങ്ങളില്‍ അഭിനയിച്ച മമ്മൂട്ടിയ്ക്ക് മെഗാസ്റ്റാര്‍ പദവിയും ലഭിച്ചു. മമ്മൂട്ടി അനശ്വരമാക്കിയ നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായി. എണ്‍പതുകളുടെ കാലഘട്ടം മമ്മൂട്ടിയെന്ന മഹാനടന്റെ വളര്‍ച്ചയ്ക്ക് സാക്ഷിയായി. ദേവലോകം എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തിലേക്ക് കാല്‍വെച്ച അദ്ദേഹത്തിന് സിനിമ തപസ്യയായി മാറുകയായിരുന്നു.

1971 ല്‍ കെ.എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ മമ്മൂട്ടി മുഖം കാണിച്ചെങ്കിലും ഐ.വി ശശിയുടെ തൃഷ്ണയാണ് സൂപ്പര്‍ഹിറ്റ് വിജയം നേടിക്കൊടുത്തത്. പിന്നീട് ലഭിച്ച എല്ലാ സിനിമകളിലും നായകനായി മമ്മൂട്ടി തിളങ്ങി.


അഭിനയിച്ച സിനിമകളെല്ലാം വിജയം മമ്മൂട്ടിയ്ക്ക് നല്‍കി. ഒപ്പം നിരവധി പുരസ്‌കാരങ്ങളും. മലയാളത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത നടനായി അപ്പോഴേയ്ക്കും മമ്മൂട്ടി മാറി. അഞ്ച് വര്‍ഷം കൊണ്ട് 160 ചിത്രങ്ങളില്‍ നായകനായി. പദ്മശ്രീ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. ജീവിതത്തില്‍ വിജയത്തോടൊപ്പം പരാജയവുമുണ്ടാകും. അതുപോലെ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലും കുറെ പരാജയങ്ങള്‍ ഉണ്ടായി. എന്നാല്‍ ആരാധകര്‍ എന്നും ഈ പ്രിയതാരത്തെ എന്നും നെഞ്ചിലേറ്റി.

മോഹന്‍ലാലിനോടൊപ്പം മത്സരിച്ചുകൊണ്ടാണ് മമ്മൂട്ടി സിനിമയില്‍ അരങ്ങു തകര്‍ക്കുന്നത്. കേരളത്തില്‍ ഇരുവര്‍ക്കും വേണ്ടി മത്സരിക്കാന്‍ ആരാധകരുമുണ്ട്. മൂന്ന് തവണയാണ് മമ്മൂട്ടി ദേശീയതലത്തില്‍ മികച്ച നടനായത്. പുരസ്‌കാരങ്ങള്‍ നിരവധി മമ്മൂട്ടിയെ തേടിയെത്തി. പല വിമര്‍ശനങ്ങളും പരിഹാസങ്ങളും സിനിമാ ജീവിതത്തില്‍ മമ്മൂട്ടിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പരാജയങ്ങളൊന്നും തനിക്ക് പ്രശ്‌നമേയില്ലെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് സിനിമയില്‍ മമ്മൂട്ടി തുടരുന്നത്. ചാരത്തില്‍ നിന്നും പറന്നുയര്‍ന്ന ഫീനിക്‌സ് പക്ഷിയെപ്പോലെ എല്ലാവര്‍ക്കും തന്റെ കലാജീവിതം കൊണ്ട് മറുപടി നല്‍കി മമ്മൂട്ടി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷം റിലീസ് ചെയ്ത എല്ലാ സിനിമകളും മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് മാറ്റ് കൂട്ടുന്നവയായിരുന്നു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയിന്റ്, ഇമ്മാനുവല്‍, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിച്ചു. ഇനിയും നിരവധി കഥാപാത്രങ്ങള്ക്ക് ജീവന് നല്കാന് മമ്മൂട്ടിയെ ചലച്ചിത്രലോകത്തിന് ആവശ്യമാണ്.

ഈ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയ്ക്ക് സന്തോഷിക്കാം. സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട നന്നായി തിയേറ്ററുകളില്‍ ഓടുന്നു. ആ വിജയം സൂചിപ്പിക്കുന്നതു പോലെ പ്രേക്ഷകര്‍ എന്നും അദ്ദേഹത്തിനൊപ്പം ഉണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.