മംഗലാപുരം: മൊബൈല്‍ ഫോണ്‍ ലോട്ടറിയുടെ പേരിലുള്ള തട്ടിപ്പുകളുടെ കൂട്ടത്തിലേക്ക് ഒരു ദുരന്തകഥകൂടി. ലോട്ടറി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത വീട്ടമ്മയ്ക്ക് ഒടുവില്‍ പണമടയ്ക്കാന്‍ താലി വില്‍ക്കേണ്ടിവന്നു.
ഉഡുപ്പി കുന്താപുരം മുഡുഗുഡെയിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. അവരുടെ അമ്മാവന്റെ മൊബൈല്‍ ഫോണിലേക്ക് ഒരുദിവസം ഒരുസന്ദേശം വന്നു. 'നിങ്ങള്‍ക്ക് 50,000 ഡോളറിന്റെ ലോട്ടറിയടിച്ചിരിക്കുന്നു. സമ്മാനത്തുക ലഭിക്കണമെങ്കില്‍ ഇതില്‍ പറയുന്ന നമ്പറിലേക്ക് 1,100 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുക'. എന്നാല്‍, അദ്ദേഹം അത് മുഖവിലയ്‌ക്കെടുത്തില്ല.
അധികം വൈകാതെ യുവതിയുടെ ഫോണിലും ഇതേ സന്ദേശം വന്നു. ഭാഗ്യം പരീക്ഷിക്കാന്‍തന്നെ യുവതി തീരുമാനിച്ചു.തൊട്ടടുത്ത മൊബൈല്‍ ഫോണ്‍ കടയില്‍പ്പോയി അതില്‍ പറഞ്ഞ സംഖ്യക്ക് റീചാര്‍ജ് ചെയ്തു. ഉടനെ വന്നു മറ്റൊരു സന്ദേശം. മറ്റൊരു നമ്പറില്‍ റീചാര്‍ജ് ചെയ്യാന്‍. യുവതി അതുംചെയ്തു. അങ്ങനെ പലനമ്പറില്‍ റീചാര്‍ജ് ചെയ്തപ്പോള്‍ കടക്കാരന് സംശയം. പണം സഹോദരന്‍ തരുമെന്ന് യുവതി പറഞ്ഞു. ഒടുവില്‍ സംഖ്യ 36,000 രൂപയായി. ഇനി പണം തരാതെ പറ്റില്ലെന്ന് കടക്കാരന്‍. സന്ദേശംവന്ന നമ്പറിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്.
അതോടെ യുവതിക്ക് അബദ്ധം മനസ്സിലായി. കൈയില്‍ പണമില്ലാതിരുന്നതുകൊണ്ട് വേറെ വഴിയൊന്നും കണ്ടില്ല. കഴുത്തിലെ താലി അഴിച്ചുകൊടുത്ത് തത്കാലം രക്ഷപ്പെട്ടു.
Mathrubhumi.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment