കാബൂള്‍: ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിത ബാനര്‍ജി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. പാക്തിക പ്രവിശ്യയിലെ സുഷ്മിതയുടെ വീടിന് പുറത്താണ് ഇവര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.
ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കടന്ന തീവ്രവാദികള്‍ മറ്റ് കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുഷ്മിതയെ വെടിവെച്ചു കൊലപ്പെടുത്തു- കയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തെ ഒരു മതപഠന സ്‌കൂളില്‍ ഉപേക്ഷിച്ച് തീവ്രവാദികള്‍ കടന്നു കളയുകയായിരുന്നു. 49-കാരിയായ സുഷ്മിത അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളില്‍ നിന്ന് മുമ്പൊരിക്കല്‍ അത്ഭുതകരമായി രക്ഷപെട്ടിരുന്നു.
താലിബാന്‍ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യയിലെത്തിയ കഥ എ കാബൂളിവാലാസ് ബംഗാളി വൈഫ് എന്ന പേരില്‍ പുസ്തകമാക്കിയതോടെയാണ് ഇവര്‍ പ്രശസ്തയായത്.
പിന്നീട് ഈ രചന എസ്‌കേപ്പ ഫ്രം താലിബാന്‍ എന്ന പേരില്‍ 2003ല്‍ ബോളിവുഡ് സിനിമയായും പുറത്തിറങ്ങിയിരുന്നു. അഫ്ഗാന്‍ പൗരനായ ബിസിനസുകാരന്‍ ജന്‍ബാസ് ഖാനെ വിവാഹം കഴിച്ചതിന് ശേഷം അഫ്ഗാനില്‍ താമസിച്ച് വരികയായിരുന്നു സുഷ്മിത.
‘സയിദ് കമല’ എന്ന പേരിലും സുഷ്മിത അഫ്ഗാനില്‍ അറിയപ്പെട്ടിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment