Latest News

ജോലി തട്ടിപ്പില്‍ കുടുങ്ങി തളിപ്പറമ്പുക്കാരനടക്കം ദക്ഷിണാഫ്രിക്കയില്‍ ദുരിതത്തില്‍

തളിപ്പറമ്പ: പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളവും താമസ സൗകര്യവും വാഗ്ദാനം ചെയ്ത് ദക്ഷിണാഫ്രിക്കയിലേക്കയച്ച മലയാളികളടക്കമുള്ള 600ഓളം പേര്‍ നരഗയാതനയില്‍. തളിപ്പറമ്പ പുളിമ്പറമ്പിലെ ക്ഷീര കര്‍ഷക നിര്‍മ്മലയുടെ മകന്‍ സി.കെ വിജേഷ് ഉള്‍പ്പെടെ ഉള്ളവരാണ് ഭക്ഷണവും കുടിവെള്ളവും പോലും ലഭിക്കാതെ നരഗയാതന അനുഭവിക്കുന്നത്.

കുവൈത്തില്‍ ജോലിയുണ്ടായിരുന്ന വിജേഷ് ലീവില്‍ നാട്ടില്‍ വന്നപ്പോഴാണ് എറണാകുളത്തെ അറബ് ട്രേഡ്‌ലിംഗ് എന്ന റിക്രൂട്ടിംഗ് ഏജന്‍സി മുഖാന്തിരം ദക്ഷിണാഫ്രിക്കയിലേക്ക് ജോലിക്ക് പോയത്. ഒന്നരലക്ഷം രൂപയാണ് പ്രതിമാസം ശമ്പളമായി നിശ്ചയിച്ചിരുന്നത്. ജോഹന്നസ് ബര്‍ഗിലെ സൈബര്‍ആര്‍ക്ക് എന്ന പെട്രോളിയം കമ്പനിയില്‍ എക്‌സറേ വെല്‍ഡറായിട്ടായിരുന്നു റിക്രൂട്ട് ചെയ്തത്. മൂന്നുമാസം മുമ്പാണ് വിജേഷ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്.അവിടെ എത്തിയപ്പോഴാണ് നേരത്തെ ഇവിടെ എത്തിയ മലയാളികളടക്കം 600 ഓളം പേര്‍ ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത് മനസ്സിലായത്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചില്ലിക്കാശ് പോലും വിജേഷിന് ശമ്പളമായി നല്‍കിയിട്ടില്ല. നാല് ദിവസമായി കുടിവെള്ളം പോലും ലഭിക്കുന്നില്ല. ശമ്പളത്തിന് ചോദിച്ചപ്പോള്‍ ഗുണ്ടകളെ ഇറക്കി മര്‍ദ്ദിക്കുകയും ചെയ്തു. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് മറ്റ് മലയാളികള്‍. ഇവര്‍ എറണാകുളത്തെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇവരെ ചതിച്ചത്. ഇവര്‍ ഒപ്പിട്ട എഗ്രിമെന്റ് മാറ്റി മറ്റൊരു എഗ്രിമെന്റാണ് കമ്പനിക്ക് അയച്ചുകൊടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.