കണ്ണൂര്‍: നവജാത ശിശുവിന് കേള്‍വി ശക്തി നഷ്ടപ്പെട്ടതും കഴുത്തിന് ഉറപ്പില്ലാതെ വന്നതും ഡോക്ടറുടെ അനാസ്ഥയാണെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
തിലാനൂര്‍ റുബൈദാസില്‍ മഷൂദിന്റെ പരാതിയില്‍ തെക്കിബസാറിലെ മദര്‍ ആന്റ ്‌ചൈല്‍ഡ് ഹോസ്പിറ്റലിലെ ഡോ.അന്‍സാരിക്കെതിരയാണ് കേസെടുത്തത്. ഇവിടുത്തെ ലാബ് ടെക്‌നീഷ്യനെതിരെയും കേസെടുത്തിട്ടുണ്ട്. 2012 ആഗസ്തില്‍ മഷൂദിന്റെ ഭാര്യ തെക്കീബസാറിലെ സ്വകാര്യാശുപത്രിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. നവജാത ശിശുവിന് മഞ്ഞനിറം കാണപ്പെട്ടത്

ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. എന്നാല്‍ പിന്നീട് കുട്ടിയുടെ നില ഗുരുതരമായി. ഇതേതുടര്‍ന്ന് കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കേള്‍വി ശക്തി നഷ്ടപ്പെടുകയും കഴുത്തിന് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് മഷൂദ് മദര്‍ ആന്റ ് ചൈല്‍ഡ് ആശുപത്രിക്കെതിരെ ഡി.എം.ഒയ്ക്ക് പരാതി നല്‍കി. ഡി.എം.ഒ പരാതി ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെ ലാബ് അനധികൃതമാണെന്നും യോഗ്യതയുള്ള ടെക്‌നീഷ്യനില്ലെന്നും പരാതിയിലുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ലാബ് ടെക്‌നീഷ്യനെതിരെ കേസെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kannur, Case, Hospital,
No comments:
Post a Comment