Latest News

നിര്‍മാണത്തൊഴിലാളികളുടെ സെക്രട്ടറിയറ്റ് വളയല്‍: വാഹന പ്രചാരണ ജാഥക്ക് ഉജ്വല തുടക്കം


കാസര്‍കോട്: നിര്‍മാണത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തിലുള്ള സെക്രട്ടറിയറ്റ് വളയല്‍ സമരത്തിന്റെ ഭാഗമായുള്ള വാഹനപ്രചാരണ ജാഥക്ക് ഉജ്വല തുടക്കം. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് സിഐടിയു സംസ്ഥാന പ്രസിഡന്റ ആനത്തലവട്ടം ആനന്ദന്‍ ജാഥാ ലീഡര്‍ കെ പി സഹദേവന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാജനറല്‍ സെക്രട്ടറി ടി കെ രാജന്‍ അധ്യക്ഷനായി.

മാനേജര്‍ കെ വി ജോസ്, ജാഥാംഗങ്ങളായ അരക്കന്‍ ബാലന്‍, കെ ബാലകൃഷ്ണന്‍, സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് എ കെ നാരായണന്‍, സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, എം വി കുഞ്ഞമ്പു, എം അമ്പൂഞ്ഞി, യു തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. 

നിര്‍മാണത്തൊഴിലാളി യൂണിയന്‍ ജില്ലാസെക്രട്ടറി ടി നാരായണന്‍ സ്വാഗതം പറഞ്ഞു. വിവിധ വര്‍ഗബഹുജന സംഘടന പ്രതിനിധികള്‍ ജാഥാക്യാപ്റ്റന് ഹാരാര്‍പ്പണം നടത്തി.
പാലക്കുന്ന്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കി. 

ശനിയാഴ്ച രാവിലെ പത്തിന് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍, 11ന് ചെറുവത്തൂര്‍ സ്‌റ്റേഷന്‍ റോഡ്, 12ന് കാലിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
ഒക്ടോബര്‍ ഒമ്പതിനാണ് അരലക്ഷം നിര്‍മാണ തൊഴിലാളികള്‍ പങ്കെടുക്കുന്ന സെക്രട്ടറിയറ്റ് വളയല്‍. നിര്‍മാണ മേഖലയിലെ പ്രതിസന്ധിപരിഹരിക്കുക, മണല്‍, കരിങ്കല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.