Latest News

ബേവിഞ്ചയില്‍ സി.പി.എം അക്രമം അവസാനിപ്പിക്കണം: എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ ബേവിഞ്ചയില്‍ സി.പി.എം സാമൂഹ്യദ്രോഹികളെയും മാഫിയ സംഘങ്ങളെയും കൂട്ടുപിടിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമങ്ങള്‍ അഴിച്ചുവിടുകയും മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.

മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ ബേവിഞ്ചയില്‍ പാര്‍ട്ടി വളര്‍ത്തുന്നതിന് മണല്‍മാഫിയകള്‍ക്കും സാമൂഹ്യദ്രോഹികള്‍ക്കും ഒത്താശചെയ്തും പോലീസിനെ സ്വാധീനിച്ചും മുസ്‌ലിം ലീഗിനെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്.
ജനങ്ങള്‍ സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും കഴിയുന്ന ബേവിഞ്ചയില്‍ സാമൂഹ്യദ്രോഹികളെ കൂട്ടുപിടിച്ച് സി.പി.എം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിന് പോലീസ് സഹായം ചെയ്തുകൊടുക്കുകയാണ്. മുസ്‌ലിം ലീഗിനെ തകര്‍ക്കാനുള്ള സി.പി.എം-പോലീസ് ശ്രമം വിലപോവില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ശ്രമം ഏതുഭാഗത്തുനിന്നുണ്ടായാലും കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ബേവിഞ്ചയില്‍ പോലീസ് നിഷ്പക്ഷമായ നിലപാട് സ്വീകരിക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.