പെരിന്തല്‍മണ്ണ: കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ ലീഗ് പതാകയാണ് പാറിയതെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം വിവരക്കേടെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. എല്ലാ ഘടകകക്ഷികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിനാലാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതിനാല്‍ യുഡിഎഫിലെ എല്ലാ കക്ഷികളുടെയും പതാകകള്‍ പാറിയിട്ടുണ്ട്. ലീഗിന്റെ പതാക മാത്രമാണ് പാറിയതെന്ന് ആരു പറഞ്ഞാലും അത് ശുദ്ധ വിവരക്കേടാണെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.
മലബാറിലെ ലീഗിന്റെ ശക്തിയെ കുറിച്ച് കുഞ്ഞാലിക്കുട്ടി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്. മുസ്ലീം ലീഗിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ വച്ചാണ് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസിനെതിരെ പരോക്ഷമായി പരാമര്‍ശമുന്നയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാല്‍, വാനില്‍ ഉയര്‍ന്നു പാറിയത് മുസ്ലീം ലീഗിന്റെ പതാകയായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
മലബാറില്‍ ലീഗിന്റെ ശക്തി വാനോളം ഉയര്‍ത്തിക്കാട്ടുന്ന രീതിയിലുളള പ്രസംഗമാണ് കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment