കാസര്‍കോട്: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വര്‍ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടരുടെ ഉറ്റവരെയും സര്‍വ്വതും നഷ്ടപ്പെട്ട് നിരാലംബരായ കുടുംബങ്ങളെയും സഹായിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്ത ഫണ്ട് ശേഖരണം വന്‍ വിജയമാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ മഹല്ലുകളില്‍ ജുമുഅ നിസ്‌കാരത്തിനു ശേഷം ഫണ്ട് ശേഖരണം നടത്തണം.
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദുരിതവും പ്രയാസവും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം. കേട്ടതിനും വായിച്ചതിനും അപ്പുറം ദുരിതപൂര്‍ണമായ അവസ്ഥയില്‍ കഴിയുന്നവരുടെ പരിതാപകരമായ അവസ്ഥക്ക് ഒരു കൈസഹായമെത്തിക്കേണ്ടത് ഏറെ അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കുന്നതില്‍ എന്നും ശുശ്കാന്തിയോടെ മുന്നിട്ടിറങ്ങിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഈ ദൗത്യവും വന്‍ വിജയമാക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment