Latest News

കൈത്തറി വസ്ത്ര പ്രദര്‍ശന മേളയും ചെറുകിട വ്യവസായ പ്രദശന മേളയ്ക്കും തുടക്കമായി


കാഞ്ഞങ്ങാട്: സംസ്ഥാന കൈത്തറി വകുപ്പ് ഡയറക്ടറേറ്റിന്റെയും, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, ചെറുകിട വ്യവസായ അസോസിയേഷന്റെയും ജില്ലാ കൈത്തറി വികസന സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 2013 സെപ്തംമ്പര്‍ 5 മുതല്‍ 14 വരെ നീണ്ട് നില്‍ക്കുന്ന പ്രദര്‍ശന വിണന മേളയ്ക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി. കാഞ്ഞങ്ങാട് കോട്ടച്ചേരി നയാ ബസാര്‍ ഷോപ്പിംഗ് കോംപ്‌ളക്‌സിലാണ് മേള ഒരുക്കിയിട്ടുളളത്. ഹോസ്ദുര്‍ഗ്ഗ് എം.എ.ല്‍.എ മേള ഉത്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.സലിം, ചെറുകിട വ്യവസായ അസോസിയേഷന്‍ വൈസ് ഫ്രസിഡണ്ട് ശ്രീ.ഇമ്മാനുവല്‍, ഹാന്‍ടെക്‌സ് വൈസ് ഫ്രസിഡണ്ട് ശ്രീ.മാധവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കാസര്‍കോട് തനത് ഉല്പന്നമായ കാസര്‍കോട് സാരി ഉള്‍പ്പെടെ വിവധതരം കൈത്തറി ഉല്പന്നങ്ങള്‍ ജില്ലയില്‍ തന്നെയുളള 8-ഓളം കൈത്തറി സംഘങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ചെറുകിട വ്യവസായ വിപണന പവലിയനില്‍ കരകൗശല ഉല്പന്നങ്ങള്‍, ഭക്ഷ്യ ഉല്പന്നങ്ങള്‍, സോളാര്‍ വൈദ്യുത ഉല്പന്നങ്ങള്‍ തുടങ്ങി 30-ാം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്. 

ഓരോ 500/- രൂപയുടെ കൈത്തറി തുണിത്തരം വാങ്ങുന്നവര്‍ക്കും സമ്മാനക്കൂപ്പണ്‍ നല്‍കുന്നതാണ്. ഇതിന്റെ നറുക്കെടുപ്പ് 23/09/2013 ന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വച്ച് നടത്തും. ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് സ്വണ്ണ നാണയങ്ങള്‍ സമ്മാനമായി നല്‍കും. മേളയോടനുബന്ധിച്ച് കാഞ്ഞങ്ങാട് ടൗണ്‍ഷിപ്പില്‍ കെത്തറി മേഖലയിലെ തൊഴിലാളികളും, സഹകരണസംഘം ജീവനക്കാരും, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരും പങ്കെടുത്ത വര്‍ണ്ണശബളമായ ഘോഷയായ്രും നടത്തി. കേരള തനിമ വിളിച്ചറിയിക്കുന്ന തനതായ ഉല്പന്നങ്ങള്‍ ഉല്പാദകരില്‍ നിന്നും നേരിട്ട് വാങ്ങുവാന്‍ ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുവാന്‍ എല്ലാ നാട്ടുകാരും തയ്യാറാകണമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു:എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.