Latest News

ബാലഭിക്ഷാടനം തടയാനും കുട്ടികളുടെ പുനരധിവാസത്തിനും നടപടി


കാസര്‍കോട്: ജില്ലയില്‍ കുട്ടികളുടെ ഭിക്ഷാടനം തടയാനും ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികളുടെ പുനരധിവാസത്തിനും നടപടി സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ചൈല്‍ഡ് ലൈന്‍ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ പ്രത്യേക കോര്‍ കമ്മിറ്റി രൂപീകരിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, തൊഴില്‍, സാമൂഹ്യനീതി വകുപ്പുകളുടേയും കുടുംബശ്രീ, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍ എന്നിവയുടേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് കോര്‍കമ്മിറ്റി. എല്ലാ വിദ്യാലയങ്ങളിലും സ്‌ക്കൂള്‍ വാഹനങ്ങളിലും പോലീസ് 100, വനിത 1091, ക്രൈം സ്റ്റോപ്പര്‍ 1090, ചൈല്‍ഡ് ലൈന്‍ 1098 എന്നീ സഹായക ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എല്ലാ വിദ്യാലയങ്ങളിലും മാസത്തില്‍ ഒരു പിരിയഡ് വ്യത്യസ്ത വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മാറ്റിവെക്കണം.
സ്‌ക്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിശ്ചിത യോഗ്യതയുളളവരും ജോലി സമയത്ത് ലഹരി ഉപയോഗിക്കാത്തവരുമാണെന്ന് സ്‌ക്കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തണം. പെണ്‍കുട്ടികളില്‍ മൂത്രാശയ രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ടോയ്‌ലറ്റ് സൗകര്യം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗം നിര്‍ദ്ദേശം നല്‍കി.
അപകടകരമായ രീതിയില്‍ ഓട്ടോറിക്ഷകളില്‍ സ്‌ക്കൂള്‍കുട്ടികളെ കൊണ്ടു പോകരുത്. റിക്ഷകളില്‍ ഇരുന്ന് യാത്ര ചെയ്യുവാന്‍ പറ്റുന്ന എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ കയറ്റാന്‍ പാടില്ല. ബാലവേല ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ക്രൈം സ്റ്റോപ്പറിന്റേയും ചൈല്‍ഡ് ലൈനിന്റേയും നമ്പറില്‍ അറിയിക്കണം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ ഡി എം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി സതീഷ്‌കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍, വനിതാ സെല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി ശുഭവതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥന്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ കിഷോര്‍, ഓഫണേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ കെ ദിനേശന്‍, , ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍മാരായ രാജുഫിലിപ്പ് സക്കറിയ, എ എ അബ്ദുള്‍റഹിമാന്‍, കൂക്കാനം റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നോഡല്‍ കോര്‍ഡിനേറ്റര്‍ നിധീഷ് എം ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.