തൃക്കരിപ്പൂര്‍: റേഷന്‍കടയിലെ അരിവിതരണത്തില്‍ ഉണ്ടാകുന്ന ക്രമക്കേട് ചോദ്യം ചെയ്ത ഉപഭോക്താവിനെ നടത്തിപ്പുകാരന്റെ ക്രൂരമായ മര്‍ദ്ദനവും ചുട്ടുകൊല്ലുമെന്ന ഭീഷണിയും. തൃക്കരിപ്പൂര്‍ ഒളവറയിലാണ് സംഭവം. കട നടത്തിപ്പുകാരന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഒളവറ മാവിലങ്ങാട് കോളനിയിലെ പി ധനഞ്ജയനെ (47) തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് ഒളവറയിലെ 81 ാം നമ്പര്‍ റേഷന്‍കടയില്‍ അരി വാങ്ങിക്കാന്‍ ചെന്നപ്പോഴാണ് കടയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് ധനഞ്ജയനെ നടത്തിപ്പുകാരനായ സി രവി പരസ്യമായി ഭീഷണി മുഴക്കുകയും നടുവിന് ചവിട്ടുകയും പിന്നീട് മര്‍ദ്ദിക്കുകയും ചെയ്തതെന്ന് പറയുന്നു. ഇനി പരാതി നല്‍കിയാല്‍ ജീവനോടെ വെച്ചേക്കില്ലെന്നായിരുന്നുവത്രെ ഭീഷണി.
ഈ റേഷന്‍ കടയില്‍ കഴിഞ്ഞ കുറെനാളുകളായി നടന്നുവരുന്ന അഴിമതി സംബന്ധിച്ച് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ വിജിലന്‍സില്‍ പരാതിപ്പെട്ട വൈരാഗ്യമാണ് മര്‍ദ്ദനത്തിനു കാരണം. മാസങ്ങളായി ഈ ഉപഭോക്താവിന് റേഷന്‍ കടയില്‍ നിന്ന് അരി നല്‍കാറില്ല. ബി പി എല്‍ അരിയാണ് എ പി എല്‍ ആണ് എന്നൊക്കെ പറഞ്ഞു പല തവണയും ധനന്ജയനെ തിരിച്ചയച്ചു. ഇതേ തുടര്‍ന്ന് ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സിനു പരാതി നല്‍കിയത്.
ധനഞ്ജയന്റെ റേഷന്‍ കാര്‍ഡ് ആദ്യം എ പി എല്‍ ആയിരുന്നു. 2009 ല്‍ ബി പി എല്‍ പട്ടികയില്‍ ഉല്‍പ്പെടുത്തി. ഇക്കാര്യം അധികൃതര്‍ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും ഒളവറയിലെ റേഷന്‍ കടയില്‍ നിന്നും അരി നല്‍കിയില്ലെന്നു പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന ധനഞ്ജയന്‍ പറയുന്നു.
രണ്ടും രൂപയ്ക്കു കിട്ടുന്ന അരി ഇരുപതും മുപ്പതും രൂപയ്ക്കു മറിച്ച് വില്‍ക്കുകയാണ് റേഷന്‍ കടക്കാരന്‍ ചെയ്യുന്നതെന്ന് നാട്ടുകാരും ആരോപിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചത് 12 കിലോ അറിയാണെങ്കിലും തങ്ങള്‍ക്കു ഇവിടെ നിന്നും കിട്ടുന്നത് 9 കിലോ മാത്രമാണ്. കടയിലെ തൂക്കത്തിലും കൃത്രിമം നടക്കുന്നുണ്ടെന്ന് ധനഞ്ജയന്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു നിരവധി തവണ പരാതി നല്‍കിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് വിശദമായ അനേഷണം നടത്തുന്നത് വരെയും നിയമ പോരാട്ടം നടത്തുമെന്നാണ് ധനന്ജയന്‍ പറയുന്നത്. അക്രമം സംബന്ധിച്ച് ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment