Latest News

കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തിയെന്ന് പോലീസ് കണ്ടെത്തി

തൃശൂര്‍: വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയവേ ജയില്‍ ചാടിയ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ഒളിവിലും മോഷണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. കൊടകര ക്ഷേത്രത്തിലെ നാല് താഴികക്കുടങ്ങളാണ് ജയാനന്ദന്‍ മോഷ്ടിച്ചത്. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഉപയോഗിച്ച രണ്ടു സിം കാര്‍ഡുകളും മോഷ്ടിച്ചവയാണ്. 

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ ജയാനന്ദന്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലായാണ് ഒളിവില്‍ കഴിഞ്ഞത്. ഇതിനിടെ തൃശൂരില്‍ ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സമരത്തിലും സാഹിത്യ അക്കാഡമിയുടെ സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തുവെന്ന് ജയാനന്ദന്‍ പോലീസിനോട് പറഞ്ഞു.

മൂന്നുമാസം മുമ്പു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ട ജയാനന്ദനെ പുതുക്കാട് പോലീസ് നെല്ലായിയില്‍ നിന്നും തിങ്കളാഴ്ചയാണ് വൈകീട്ട് നാലിനാണ് അറസ്റ്റ് ചെയ്തത്. ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കു തോന്നിയ സംശയം, മാസങ്ങളായി പോലീസിനെ വെള്ളം കുടിപ്പിച്ച റിപ്പറെ കുരുക്കുകയായിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ ടോള്‍പ്ലാസ മാര്‍ച്ചിന് അകമ്പടി പോകുകയായിരുന്നു പുതുക്കാട് സ്റ്റേഷനിലെ പോലീസുകാര്‍. കൊടകര ഭാഗത്തേക്കു പോയിരുന്ന ജീപ്പിനു പിറകില്‍ ഇരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സിജിത്തിനു റോഡ് മുറിച്ചുകടന്ന ആള്‍ ജയാനന്ദനാണോയെന്നു സംശയം തോന്നി. ജീപ്പ് നിര്‍ത്തി ഇറങ്ങിവന്നപ്പോള്‍ ജംഗ്ഷനിലെ സൈക്കിള്‍ കടയില്‍ ടയറിനു കാറ്റടിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ജയാനന്ദനെ കാണുകയും പിടികൂടുകയുമായിരുന്നു. പേരു മാറ്റിപ്പറഞ്ഞെങ്കിലും ജീപ്പില്‍ കയറ്റിയതോടെ ജയാനന്ദന്‍ സത്യം തുറന്നു പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.