കാസര്‍കോട്:[www.malabarflash.com] ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ യു.ഡി.എഫ് ലെയ്‌സണ്‍ കമ്മിറ്റി യോഗമാണ് വിഭജനം നടത്തിയത്. കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു.
എട്ട് സീറ്റില്‍ മുസ്ലിം ലീഗുംആറ് സീറ്റില്‍ കോണ്‍ഗ്രസ്സും ഒരു സീറ്റില്‍ സി.എം.പിയും, ഒരു സീറ്റില്‍ ജനതാദള്‍ (യു)വും മത്സരിക്കും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റിനെ സംബന്ധിച്ച് കോണ്‍ഗ്രസുമായി ഉപയകക്ഷി ചര്‍ച്ച നടത്തി പരിഹരിക്കാനും തീരുമാനമായി.
മഞ്ചേശ്വരം, കുമ്പള, എടനീര്‍, ദേലംമ്പാടി, ചെങ്കള, സിവില്‍ സ്‌റ്റേഷന്‍, പെരിയ, ചെറുവത്തൂര്‍ (മുസ്‌ലിം ലീഗ്), വോര്‍ക്കാടി, പുത്തിഗെ, കള്ളാര്‍, ചിറ്റാരിക്കല്‍, ബേഡകം, ഉദുമ (കോണ്‍ഗ്രസ്), മടിക്കൈ (സി.എം.പി) മല്‍സരിക്കും.ജെ.ഡി.യുവിന്റെ സീറ്റ് സംബന്ധിച്ച് ഏതെന്ന് ശനിയാഴ്ച തീരുമാനിക്കും.

ചര്‍ച്ചയില്‍ എം.സി.ഖമറുദ്ദീന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എ.അബ്ദുല്‍ റഹ്മാന്‍, സി.ടി.അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, പി. കോരന്‍ മാസ്റ്റര്‍, പി.സി.രാജേന്ദ്രന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, വി.കമ്മാരന്‍,പി.വി.മൈക്കിള്‍, പി.എ.അഷ്‌റഫലി, സി.കെ.ശ്രീധരന്‍, എം.സി. ജോസ്, കെ.വെളുത്തമ്പു, ബി.സുകുമാരന്‍, കെ. നീലകണ്ഡന്‍, എ.വി.രാമകൃഷ്ണന്‍, ഹക്കിം കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment