Latest News

നടന്‍ ബാബുരാജിന് വെട്ടേറ്റു

കൊച്ചി: ചലച്ചിത്രതാരം ബാബുരാജിന് വെട്ടേറ്റു. ഇടുക്കി കല്ലാറിനടുത്ത് കമ്പിവേലിയില്‍ വച്ചാണ് സംഭവം. ഇവിടെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.[www.malabarflash.com]

ചൊവ്വാഴ്ച ഇതേച്ചൊല്ലി സംഘര്‍ഷമുണ്ടാകുകയും അയല്‍വാസികളില്‍ ഒരാള്‍ ബാബുരാജിനെ വെട്ടുകയുമായിരുന്നു.

നെഞ്ചിന് വെട്ടേറ്റ താരത്തെ അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.