തിരുവനന്തപുരം: മെഡിക്കൽകോളേജ് ആശുപത്രി വളപ്പിലെ കാന്റീനിൽ നിന്നും വാങ്ങിയഗ്രീൻ പീസ് കറിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. ഡോക്ടർമാരുടെ ഒരു സംഘടന കരാർ നൽകി നടത്തുന്ന പേയിംഗ് കൗണ്ടറിന് സമീപമുള്ള കാന്റീനിൽ നിന്നും വാങ്ങിയ കറിയിലായിരുന്നു ചത്ത പാമ്പിൻകുഞ്ഞിനെ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.
ഇവിടെ നിന്നും പാഴ്സലായി ആഹാരസാധനങ്ങൾ വാങ്ങിയ രോഗിയുടെ കൂട്ടിരിപ്പുകാരി പാഴ്സൽ തുറന്ന് നോക്കുമ്പോഴായിരുന്നു ചെറിയ പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ഇവർ ബഹളം വച്ചതനുസരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Candeen, Snake
No comments:
Post a Comment