ചങ്ങനാശ്ശേരി : ഭാര്യയെ മയക്കുമരുന്നു നൽകി കൊന്ന് കൊക്കയിലെറിഞ്ഞ കേസിലെ പ്രതി പ്രദീപ്കുമാറിനെ വാഗമണ്ണിൽ കൊണ്ടുപോയി തെളിവെടുപ്പ് തുടങ്ങി. കോടമഞ്ഞുകാരണം നിശ്ചയിച്ചതിലും വൈകിയാണ് പൊലീസ് ടീം പ്രതിയുമായി എത്തിയത്. ചങ്ങനാശ്ശേരി സി .ഐ വി.എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസാണ് പ്രതിയുമായി വാഗമണ്ണിൽ എത്തിയത്.
ചിങ്ങവനം പൊലീസ് , എ.ആർ ക്യാന്പിലെ 10 പൊലീസുകാർ എന്നിവർക്ക് പുറമെ ഈരാറ്റുപേട്ട സി .ഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസും ഒപ്പമുണ്ട്. വാഗമണ്ണിൽ കാരിയാട് എന്ന സ്ഥലത്തെ കൊക്കയിലാണ് പരിശോധന. ഇരുന്നൂറടിയോളം താഴ്ച വരുന്നകൊക്കയിൽ ഇറങ്ങുന്നതിന് വടവും മറ്റും കരുതിയിട്ടുണ്ട്. ഇതിന് പുറമെ പരിചയസമ്പന്നരായ സ്ഥലവാസികളുടെ സഹായവും ഉപയോഗപ്പെടുത്തുണ്ട്.നാലുവർഷം മുൻപ് കൊല്ലപ്പെട്ട അഞ്ജലിയുടെ മൃതദേഹത്തിന്റെ അവശിഷ്ഠങ്ങൾ കണ്ടെടുക്കാനാവുമോയെന്നാണ് പൊലീസിന്റെ ശ്രമം.
സംഭവദിവസം രാത്രിയിൽപ്രദീപ് കാറുമായി ഈപ്രദേശത്തു ചെന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .അവിടെ അയ്യപ്പൻ എന്നയാളിൽ നിന്ന് വാഹനത്തിന്റെ ആവശ്യത്തിന് എന്നു പറഞ്ഞ് രണ്ടു ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ചൊവ്വാഴ്ച ചങ്ങനാശ്ശേരി ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രദീപിനെ 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Changanassery, Murder, Husband, Police
No comments:
Post a Comment