അഞ്ചല്‍: റബര്‍ ടാപ്പിങ്ങിനിടെ പാമ്പിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി മറിഞ്ഞുവീണ് കയ്യില്‍ ഇരുന്ന കത്തി ശരീരത്തില്‍ തുളച്ച് കയറി മരിച്ചു. അയിലറ അരുണ്‍ഭവനില്‍ കരുണന്‍ പിള്ള ജയശ്രീ ദമ്പതിമാരുടെ മകന്‍ അരുണ്‍കുമാറാ(17)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുത്തച്ഛനോടൊപ്പം വീടിന് കുറച്ച് അകലെയുള്ള റബര്‍ തോട്ടത്തില്‍ ടാപ്പിങിന് പോയി.
ടാപ്പിങിനിടെ പാമ്പിനെ കണ്ട് ഭയന്നോടുമ്പോള്‍ വീണ് കൈയിലുണ്ടായിരുന്ന ടാപ്പിങ് കത്തി വയറിന്റെ ഭാഗത്ത് തുളച്ചുകയറി. നിലവിളി കേട്ട് മുത്തച്ഛനും മറ്റ് ജോലിക്കാരും ഓടിയെത്തി അഞ്ചലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണ്‍കുമാര്‍ ഏരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കോമേഴ്‌സ് വിദ്യാര്‍ഥിയാണ്. സഹോദരി ആര്യ. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. ശവസംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment