തിരുവനന്തപുരത്തു മാത്രം ശനിയാഴ്ച കാലത്ത് പതിനൊന്ന് സര്‍വീസുകള്‍ റദ്ദാക്കി. സെന്‍ട്രല്‍ ഡിപ്പോയില്‍ ഡീസല്‍ പൂര്‍ണമായി തീര്‍ന്നു. ജില്ലയിലെ മറ്റു ഡിപ്പോകളായ വികാസ് ഭവന് , പേരൂര്‍ക്കട, വെള്ളനാട്, പാപ്പനംകോട്, വിഴിഞ്ഞം എന്നിവിടങ്ങളിലും ഡീസല്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്. സെന്‍ട്രല്‍ ഡിപ്പോയില്‍ വെള്ളിയാഴ്ച പതിനാറായിരം ലിറ്റര്‍ ഡീസല്‍ എത്തിയിരുന്നെങ്കിലും ദീര്‍ഘദൂര ബസ്സുകളില്‍ അടിച്ചപ്പോഴേയ്ക്കും അത് തീര്‍ന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ നിന്ന് കൂടിയ വിലയ്ക്ക് ഡീസല്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഡീസലെത്തുമെന്ന് കോര്പ്പറേഷന് അറിയിച്ചു.
കെ.എസ്.ആര്.ടി.സി. ബസ്സുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍നിന്നും സിവില്‍ സപ്ലൈസിന്റെ പമ്പുകളില്‍നിന്നും ഡീസല്‍ നിറയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭ വെള്ളിയാഴ്ച പത്തു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ , ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കാരണം ബസ്സുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, KSRTC
No comments:
Post a Comment