കുറുപ്പംപടി: പിഞ്ചുകുഞ്ഞിനെ ബ്ലേഡ്കൊണ്ട് കഴുത്തില്‍ മുറിവേല്പിച്ച അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. വെസ്റ്റ്വെങ്ങോല തോട്ടമ്പാറ വീട്ടില്‍ അബ്ദുള്ളയുടെ ഭാര്യ റംസിയ (21)യാണ് ഏഴു ദിവസം മാത്രമായ മകളെ മുറിവേല്പിച്ചത്. അമ്മയേയും കുഞ്ഞിനേയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 4.30ന് റംസിയയുടെ ഓടയ്ക്കാലി നൂലേലി നമ്പ്യാര്ചിറങ്ങയിലുള്ള കുടുംബവീട്ടിലാണ് സംഭവം. നൂലേലി എടപ്പാറ വീട്ടില്‍ ഹസൈനാരുടെ മകളാണ് റംസിയ. പെരുമ്പാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവം കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഇവര്‍ നൂലേലിയിലെ വീട്ടിലെത്തിയത്. കുടുംബപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി വിവരമില്ലെന്ന് സ്ഥലത്തെത്തിയ കുറുപ്പംപടി പോലീസ് പറഞ്ഞു. ഓട്ടോഡ്രൈവറാണ് ഭര്‍ത്താവ് അബ്ദുള്ള.
ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹം. പ്രസവശേഷം യുവതി മാനസികാസ്വാസ്ഥ്യങ്ങള്‍ കാണിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന അമ്മയുടേയും കുഞ്ഞിന്‍േറയും നില ഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment