Latest News

കമിതാക്കളായ നാല്‍പതുകാരിയേയും, ഇരുപത്തഞ്ചുകാരനേയും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു

കാസര്‍ക്കോട്: ഭര്‍ത്താവിനെയും മൂന്ന് ആണ്‍മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ തന്ത്രപൂര്‍വ്വം നാട്ടുകാര്‍ നാട്ടിലെത്തിച്ചു. ബാംഗ്ലൂരില്‍ വ്യാപാരിയായ 45കാരന്റെ 40 കാരിയായ ഭാര്യയാണ് മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ 25കാരനൊപ്പം ഒളിച്ചോടിയത്. 40 കാരിക്ക് യഥാക്രമം 20, 18, 16 വയസായ മൂന്ന് ആണ്‍മക്കളുണ്ട്. ഭര്‍ത്താവ് സമ്പന്നനാണ്. എന്നാല്‍ മദ്യത്തിന് അടിമയായതിനാല്‍ വീട്ടില്‍ സ്ഥിരം വഴക്കാണ്. ഭര്‍ത്താവുമായി കശപിശയുണ്ടാകുമ്പോള്‍ ആശ്വസിപ്പിക്കാന്‍ എത്തുന്നയാളാണ് അടുത്ത വീട്ടില്‍ വാടകക്ക് താമസിക്കുന്ന യുവാവ്.

ഈ ബന്ധം പ്രണയത്തില്‍ കലാശിക്കുകയും ഒളിച്ചോടന്‍ തീരുമാനിക്കുകയുമായിരുന്നു. നിങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാമെന്ന് പോലീസ് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഞായറാഴ്ച രാത്രി ഏഴരയോടെ കമിതാക്കളെ തന്ത്രപൂര്‍വ്വം കാസര്‍ക്കോടെത്തിച്ചത്. ഇരുവരും എത്തിയതോടെ ബന്ധുക്കള്‍ കാസര്‍ക്കോട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

രണ്ട് മണിക്കൂറോളം ഇരുവര്‍ക്കും പോലീസ് കൗണ്‍സിലിംഗ് നടത്തി. യുവതിയുടെ ഭര്‍ത്താവിന്റെയും മക്കളുടെയും അവസ്ഥയോര്‍ത്ത് കാമുകന്‍ പിന്‍വലിയാന്‍ തീരുമാനിച്ചു. എന്നാല്‍ യുവതി പിന്‍മാറാന്‍ തയ്യാറായില്ല. നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ട് യുവതി നിലത്ത് വീണ് ഉരുണ്ടു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 10.30 ഓടെയാണ് യുവതി കാമുകനെ ഉപേ ക്ഷിച്ച് ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം പോകാന്‍ തയ്യാറായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police station, Wife, Police, manglore

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.