Latest News

ഭൂമിയെക്കുറിച്ചുള്ള ആധിയോടെ അഞ്ചാംക്ലാസുക്കാരിയുടെ കവിതാ സമാഹാരം പുറത്തിറങ്ങി

കാഞ്ഞങ്ങാട്: ഭൂമിയെക്കുറിച്ചുള്ള ആധിയോടെ അഞ്ചാംക്ലാസുക്കാരിയുടെ കവിതാ സമാഹാരം പുറത്തിറങ്ങി. മടിക്കൈ എരിക്കുളത്തെ പി. കുഞ്ഞിരാമന്റെയും ശ്രീലതയുടെയും മകളും മടിക്കൈ ആലംമ്പാടി ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ അഭിരാമിയാണ് ഭൂമിയെക്കുറിച്ചുള്ള ആകുലതകളുമായി കവിതാ സമാഹാരം തയാറാക്കിയത്.

25 കൊച്ചുകവിതകളടങ്ങുന്ന സമാഹാരത്തിന് ഭൂമിയുടെ ജീവന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കുഴല്‍ കിണര്‍ വിപ്ലവത്തിനെതിരെയാണ് ഭൂമിയുടെ ജീവന്‍ എന്ന കവിത വിരല്‍ ചൂണ്ടുന്നത്. പുഴയുടെ അവസ്ഥാന്തരങ്ങള്‍ വിവരിക്കുകയാണ് എട്ടുവരി കവിതയായ പുഴ അന്നും ഇന്നും.

ആകാശ കണ്ണീര്‍ ,മാമ്പഴം, ചെമ്പരത്തി, മടിയന്‍ കുയില്‍, കാറ്റിനോട്, സ്‌നേഹമുള്ള ഗാന്ധിജി, എന്റെ കൊച്ചനുജന്‍, തുടങ്ങിയ കവിതകളെല്ലാം ആശയ സമ്പുഷ്ടമാണ്. ആവാസവ്യവസ്ഥയെ തകിയം മറിക്കുന്നതിനെ പറ്റിയുള്ള കൊച്ചുമനസ്സിലെ ചിന്തകളാണ് കവിതകളിലുടനീളം വിവരിക്കുന്നത്.
രണ്ടാം ക്ലാസ് മുതലാണ് അഭിരാമി കവിത എഴുത്തിനോട് താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയത് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നുമുള്ള പിന്തുണ കൂടിയായപ്പോള്‍ കവിതയുടെ വലീയ ലോകമാണ് അഭിരാമിക്ക് മുന്നില്‍ തുറന്നത്.

സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് പുസ്തകം പുറത്തിറക്കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹൊസ്ദുര്‍ഗ് എ.ഇ.ഒ പി.എം. സദാശിവന്‍ പുസ്തക പ്രകാശനം നടത്തി





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Abhirami, kahgd

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.