പേരാവൂര്‍: ഒരു നാടിന്റെയാകെ പ്രാര്‍ത്ഥനയെ വിഫലമാക്കി അതുലിനെ വിധി തട്ടിയെടുത്തു. മജ്ജയിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയവെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ അതുല്‍ യാത്രയായത്.
പേരാവൂര്‍ ചാണപ്പാറയിലെ നിര്‍ധനകുടുംബത്തിന്റെ നെടുംതൂണായിരുന്നു ഡിഗ്രി വിദ്യാര്‍ത്ഥിയായ ഈ ഇരുപതുകാരന്‍. മുപ്പത് ലക്ഷത്തോളം രൂപചെലവുവരുന്ന മജ്ജ മാറ്റിവെക്കല്‍ശസ്ത്രക്രിയക്ക് ഒരു നാടാകെ അകമഴിഞ്ഞ മനസ്സോടെ രംഗത്തിറങ്ങിയിരുന്നു.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ചികിത്സാചെലവിന്റെ വലിയൊരു ഭാഗം സ്വരൂപിക്കാന്‍ ചികിത്സാ സഹായകമ്മറ്റിക്ക് കഴിഞ്ഞിരുന്നു.പേരാവൂര്‍ സിഐ കെ ഷാജി ചെയര്‍മാനായുള്ള കമ്മറ്റിയാണ് ചികിത്സാ ധനസഹായം സ്വരൂപിച്ചത്.വ്യാഴാഴ്ച വെകീട്ടോടെ മൃതദേഹം പേരാവൂരിലെത്തിക്കും.
പേരാവൂരില്‍പൊതുദര്‍ശനത്തിന് ശേഷംചാണപ്പാറയിലെ വീട്ടുവളപ്പില്‍സംസ്‌കരിക്കും.മണത്തണ ചാണപ്പാറയിലെ ഞാറ്റുവീട്ടില്‍ ഉണ്ണി മാധവന്‍ ഉമ ദമ്പതികളുടെ മൂത്തമകനാണ് അതുല്‍.അമല്‍ ഏക സഹോദരനാണ്. പേരാവൂര്‍ പ്രഗതി വിദ്യാനികേതനില്‍ ഒന്നാംവര്‍ഷഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു അതുല്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Peravur, Obituary, Athul

No comments:
Post a Comment