Latest News

ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന യുവതി ജീപ്പിൽ പ്രസവിച്ചു

കാസർകോട്: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന യുവതി ജീപ്പിൽ പ്രസവിച്ചു. കരിമ്പില കോടിയഡുക്കയിലെ ഈശ്വര പ്രകാശന്റെ ഭാര്യ സൗമ്യ (25) യാണ് പ്രസവിച്ചത്. ഉടനെ കുഞ്ഞിനേയും അമ്മയേയും ബദിയഡുക്കയിലെ കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിൽ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു.

ബദിയഡുക്ക ഹെൽത്ത് സെന്ററിൽ നിന്ന് മടക്കി അയച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും മുള്ളേരിയ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hospital, Soumya, Jeep

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.