പെരിന്തല്‍മണ്ണ: എട്ടുപേരുടെ മരണത്തിനിടയാക്കിയ താനൂര്‍ മുക്കോലയിലെ വാഹനാപകടത്തിന്റെ എട്ടാംനാള്‍ മലപ്പുറം ജില്ലയില്‍ മറ്റൊരു ദുരന്തവെള്ളി. പെരിന്തല്‍മണ്ണ പട്ടിക്കാടിന് സമീപം തേലക്കാട് പച്ചീരിപാറയില്‍ ബസിന്റെ ടയര്‍ പൊട്ടി മരത്തിലിടിച്ച് ഏഴ് വിദ്യാര്‍ഥിനികളടക്കം 13 പേര്‍ മരിച്ചു. 11 പേരും സ്ത്രീകളാണ്. 32 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. പെരിന്തല്‍മണ്ണകാപ്പ്‌മേല്‍കുളങ്ങരകുളമ്പ് റൂട്ടിലോടുന്ന ഫ്രന്റ്‌സ് ബസാണ് (കെ.എല്‍10 എസ് 3414) അപകടത്തില്‍പെട്ടത്.
മേല്‍കുളങ്ങര കാവണ്ണില്‍ ഹംസയുടെ മകള്‍ സബീറ (17), മേല്‍കുളങ്ങരയില്‍ താമസിക്കുന്ന ഇടുക്കി കീരിത്തോട് കഞ്ഞിക്കുഴി ആറ്റരകില്‍ ലത്തീഫിന്റെ മകള്‍ സഫീല (19), മേല്‍കുളങ്ങര കളത്തില്‍ അബ്ദുല്‍നാസറിന്റെ മകള്‍ ഫാത്തിമ നാദിയ (17), തേലക്കാട് പച്ചീരി നാരായണന്റെ മകള്‍ നീതു (18), കാപ്പുങ്ങല്‍ സൈതാലിക്കുട്ടി എന്ന ബാപ്പുഹാജിയുടെ മകള്‍ തസ്‌നി (18), മേല്‍കുളങ്ങര കോയിസ്സന്‍ മുജീബിന്റെ മകള്‍ മുബശ്ശിറ (16), മഠത്തൊടി ഉമറിന്റെ മകള്‍ ഷംന (16), പരേതനായ പൂഴിക്കുന്നന്‍ ഹംസയുടെ ഭാര്യ മാങ്കടക്കുഴിയില്‍ സൈനബ (75), ഇവരുടെ സഹോദരി പരേതനായ മാങ്കടകുഴിയില്‍ ഹംസയുടെ ഭാര്യ മറിയ (55), ഡ്രൈവര്‍ പെരിന്തല്‍മണ്ണ മാനത്തുമംഗലം പള്ളിപ്പടി പള്ളിയാല്‍ തൊടി ഗഫൂറിന്റെ മകന്‍ ഇത്തിശ (26), മേല്‍കുളങ്ങര കാവണ്ണയില്‍ ചെറിയക്കന്‍ (55), പൊന്നത്തേ് സലീമിന്റെ ഭാര്യ ഫാത്തിമ (45), കാവണ്ണയില്‍ ഉണ്ണിയാമന്റെ ഭാര്യ ചെരുക്കി (49) എന്നിവരാണ് മരിച്ചത്.

തേലക്കാട് ഭാഗത്തെ കലുങ്കിനോട് ചേര്‍ന്ന വളവിലെ ഇറക്കത്തില്‍വെച്ച് ടയര്‍ പൊട്ടി റോഡരികിലെ ടെലഫോണ്‍ പോസ്റ്റിലും പിന്നീട് മരത്തിലുമിടിച്ചാണ് അപകടം.
ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ സമീപത്തെ വീടുകളിലെ സ്ത്രീകള്‍ പാഞ്ഞത്തെിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.പിറകെ വന്ന വാഹനങ്ങളിലെ യാത്രക്കാരാണ് ചോരയില്‍ കുളിച്ചുകിടന്നവരെ ആശുപത്രിയിലത്തെിച്ചത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ വിവരമറിഞ്ഞത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
സമീപത്ത് ജോലി ചെയ്തിരുന്ന രണ്ട് മണ്ണുമാന്തിയന്ത്രങ്ങള്‍ കൊണ്ടുവന്നാണ് ബസ് മരത്തില്‍നിന്ന് പറിച്ചെടുത്തത്. ഈ സമയത്ത് ബസിനകത്ത് ഏഴോളംപേര്‍ കുരുങ്ങിക്കിടപ്പുണ്ടായിരുന്നു. സ്ഥിരമായി അമിതവേഗതയില്‍ ബസോടിക്കുന്നയാളാണ് ഡ്രൈവര്‍ ഇത്തിശ എന്ന് നാട്ടുകാര്‍ പറയുന്നു. ബസിന്റെ ആറു ടയറുകളും പഴകിയതായിരുന്നു.
രണ്ടുമണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വീസുള്ള റൂട്ടായതിനാല്‍ അമിതവേഗം അപകടകാരണമാകാനിടയില്‌ളെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ബസിന് 2015 വരെ പെര്‍മിറ്റുള്ളതായാണ് വിവരം. ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നോ എന്ന കാര്യം ശനിയാഴ്ച കൂടുതല്‍ പരിശോധനക്കുശേഷമേ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ പ്രതിഭ, പട്ടിക്കാട് വിക്ടറി, വിന്നേഴ്‌സ് എന്നീ പാരലല്‍ കോളജുകളില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്.
ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. അപകടവിവരമറിഞ്ഞ് നമസ്‌കാരം കഴിഞ്ഞിറങ്ങിയവരും നാട്ടുകാരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശുപത്രികളിലേക്കൊഴുകി. നൂറുകണക്കിനാളുകളാണ് അല്‍ശിഫ, മൗലാന ആശുപത്രികളില്‍ തടിച്ചുകൂടിയത്.
പെരിന്തല്‍മണ്ണ ഗവ. താലൂക്കാശുപത്രിയില്‍ ഏഴും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആറും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
പെരിന്തല്‍മണ്ണ ഗവ. താലൂക്കാശുപത്രിയില്‍ ഏഴും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആറും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
UPDATE
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kasaragod,

No comments:
Post a Comment