Latest News

ഇടതുപക്ഷം നടത്തുന്ന സമരം അതിരുകടക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാൻ ഇടതുപക്ഷം നടത്തുന്ന സമരം അതിരുകടക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയ്ക്കെതിരെ ചീമുട്ടയെറിയുന്ന സമരരീതി പ്രാകൃതമാണ്.​ എൽ.ഡി.എഫ് നടത്തുന്ന ഈ പ്രാകൃതസമരരീതികൾ ഉപേക്ഷിക്കണം. സമരം അതിരുകടക്കുകയാണ്. ഈ ആഭാസത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസിനുള്ളിൽ ചില ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്,​ കെ.പി.സി.സി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.പി.സി ജോർജ്ജ് കോൺഗ്രസ് അധ്യക്ഷയ്ക്ക് അയച്ച കത്തിനെക്കുറിച്ച് കൃത്യമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി. പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvaanthapuram, KPCC, Ramesh Chennithala

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.