Latest News

കേരളത്തില്‍ പൂക്കള്‍ക്കു ഡിമാന്‍ഡ്; തമിഴ്‌നാട്ടില്‍ വില കൂട്ടി

അടൂര്‍: ഓണനാളുകള്‍ അടുത്തതോടെ കേരളത്തില്‍ പൂക്കള്‍ക്കു ഡിമാന്‍ഡ് വര്‍ധിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന പൂവിന് വന്‍ വിലക്കയറ്റം. അത്തം മുതലുള്ള നാളുകളില്‍ പൂക്കളങ്ങളൊരുക്കാന്‍ ധാരാളം പൂക്കള്‍ വേണമെന്നറിയാവുന്നതിനാല്‍ ഓരോ ദിവസവും ലോഡ് കണക്കിന് പൂക്കള്‍ തമിഴ്‌നാട് അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്നുണ്ട്.

എന്നാല്‍ തമിഴ്‌നാട്ടില്‍ പൂവിനു ക്ഷാമമുള്ളതിനാല്‍ വില കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരള വിപണിയില്‍ പൂക്കള്‍ എത്തുമ്പോഴേക്കും അന്യായ വിലയാണ് ഈടാക്കുന്നത്.

ജമന്തിപ്പൂവിന് കിലോഗ്രാമിന് 100 രൂപ മുതല്‍ 200 രൂപവരെയാണ് ഈടാക്കുന്നത്. വാടാമല്ലിയ്ക്ക് 150 മുതല്‍ 200 വരെയും വിലയായി. രണ്ട് പൂക്കള്‍ക്കും ഓണക്കാലത്ത് വന്‍ഡിമാന്‍ഡാണ്. അരളി, മുല്ല എന്നിവയുടെ വിലയും ഉയര്‍ന്നു നില്‍ക്കുന്നു. ബെന്തിപ്പൂവിനും വന്‍ ഡിമാന്‍ഡുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു മാത്രമാണ് പൂക്കള്‍ എത്തുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വരവു കൂടിയുണ്ടെങ്കില്‍ വില കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Onam, Flower, Thamilnadu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.