കരിമ്പിന്‍തോട്ടങ്ങള്‍ നിറഞ്ഞ മുസഫര്‍ നഗര്‍ ജില്ലയിലെ ബസികലാന്‍ ഗ്രാമത്തില്‍ ഖബറുകളൊരുക്കി അവര്‍ കാത്തിരിക്കുകയാണ്. അയല്‍ഗ്രാമങ്ങളായ കുത്ബ, കുത്ബി എന്നിവിടങ്ങളില്‍ കലാപത്തില്‍ വെടിയേറ്റും വെട്ടുകൊണ്ടും മരിച്ചവര്‍ക്കുള്ളതാണ് ഖബറുകള്‍.
കരഞ്ഞുകലങ്ങിയ കണ്ണും പിടക്കുന്ന കരളുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസം പലതായി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ മിക്കതും പൊലീസ് ഇനിയും വിട്ടുകൊടുത്തിട്ടില്ല. ക്രമസമാധാനത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നാണ് പൊലീസ് വിശദീകരണം.
‘ഞായറാഴ്ച ഉച്ചക്ക് അക്രമികള്‍ വീട്ടിലെത്തി ഉമ്മയെ വെട്ടിനുറുക്കി. ഞങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉമ്മയുടെ മൃതദേഹം ഇതുവരെ കാണാന്‍പോലുമായില്ല’ -ഖബറിനരികിലിരുന്ന് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. വീടാക്രമിക്കപ്പെട്ടതോടെ ബസീകല ഗ്രാമത്തില്‍ അഭയം തേടിയതാണ് മുഹമ്മദ് ഹുസൈന്‍. സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍കൂടി മരിച്ചതായുള്ള വിവരവുമായി മറ്റൊരാള്‍ വന്നു. ഏഴു ഖബറുകള്‍ തയാറാക്കിവെച്ചിരുന്ന യുവാക്കള്‍ എട്ടാമതൊന്ന് കുഴിച്ചുതുടങ്ങി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ലേറെ പേരാണ് കുത്ബ, കുത്ബി ഗ്രാമങ്ങളില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് ബസീകലയിലേക്ക് പലായനം ചെയ്തിരിക്കുന്നത്.
ഉടുതുണിക്ക് മറുതുണിയില്ലാതെ ഇവരിലെ പുരുഷന്മാര്‍ കടവരാന്തകളിലും മരച്ചുവട്ടിലും രാപ്പകല്‍ കഴിച്ചുകൂട്ടുമ്പോള്‍ സ്ത്രീകളും കുട്ടികളും ഒരു പള്ളിയിലാണ് അഭയം തേടിയിരിക്കുന്നത്.
പള്ളിയില്‍ ചെന്നപ്പോള്‍ കൂട്ടനിലവിളിയാണ് വരവേറ്റത്. ഭര്‍ത്താവിനെയും പിതാവിനെയും മക്കളെയും നഷ്ടപ്പെട്ടവര്‍. രണ്ടു സഹോദരങ്ങള്‍ കൊല്ലപ്പെട്ട ഒരു സ്ത്രീ മാനസികനില തെറ്റിയനിലയിലാണ്. ‘ഇത്രയും നാള്‍ ഒന്നിച്ചുകഴിഞ്ഞവര്‍ പൊടുന്നനെ ശത്രുക്കളായി. അക്രമികളില്‍ പുറത്തുനിന്നുള്ളവരുമുണ്ടായിരുന്നു. ഒന്നും രണ്ടും രൂപ മിച്ചംവെച്ചാണ് ഒരു വീടുണ്ടാക്കിയത്. അത് അവര്‍ ചാമ്പലാക്കി’ -മറ്റൊരു സ്ത്രീ പറഞ്ഞു. എന്നാല്‍, കുത്ബ, കുത്ബി ഗ്രാമങ്ങളില്‍ ചെന്നപ്പോള്‍ ഇവിടെ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ളെന്നാണ് കവലയില്‍ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് വൈകുന്നേരം ആസ്വദിക്കുകയായിരുന്ന ഗ്രാമമുഖ്യന്‍ പറഞ്ഞത്.

കലാപം തുടങ്ങിയതോടെ സംഘര്‍ഷം കുറഞ്ഞ അയല്‍ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നവര്‍ കൊടുംദുരിതത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. താവ്ലി ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 1500ഓളം പേരാണ് അഭയാര്‍ഥികളായി എത്തിയത്. കംസവ, കല്യാണ്‍പൂര്‍, ബുഡാന, ജോല ഗ്രാമങ്ങളില്‍നിന്നുള്ളവരാണിവര്‍. തങ്ങളുടെ ഗ്രാമത്തില്‍ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ സമ്മതിക്കില്ളെന്ന് പറഞ്ഞ തവ്ലിയിലെ ഇരുവിഭാഗവും ചേര്‍ന്നാണ് ഇവരെ സംരക്ഷിക്കുന്നത്.
തല്‍ക്കാലത്തേക്ക് ഭക്ഷണവും വസ്ത്രവും ഇവര്‍ നല്‍കി. ‘ഇങ്ങനെ എത്ര നാള്‍ കഴിയും. ഞങ്ങളുടെ പാടവും കൃഷിയും നോക്കേണ്ടേ? ഞങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകേണ്ടേ?’ -എല്ലാം നഷ്ടപ്പെട്ടവന്‍െറ ദീനസ്വരത്തില്‍ ദല്‍ശീര്‍ ചോദിച്ചു. അഭയാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് യു.പി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇവര്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. ഇവരെ അന്വേഷിച്ച് സര്‍ക്കാര്‍ അധികാരികള്‍ ആരും ഇതുവരെ വന്നിട്ടുമില്ല. അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ സ്ഥലത്തുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ളെന്നും ഇവര്‍ക്ക് പരാതിയുണ്ട്.
(കടപ്പാട്: മാധ്യമം)
(കടപ്പാട്: മാധ്യമം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment