Latest News

അഞ്ജലി വധം: വാഗമണില്‍ നിന്ന് കണ്ടെത്തിയത് മൃഗത്തിന്റെ അസ്ഥികള്‍

കോട്ടയം: വാഗമണ്‍ കൊക്കയില്‍ ഇത്തിത്താനം കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ അസ്ഥികള്‍ മനുഷ്യന്റേതല്ലെന്നും മൃഗങ്ങളുടേതാണെന്നും പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു. ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശാണ് പരിശോധനാ ഫലത്തെപ്പറ്റിയുള്ള വിവരം നല്‍കിയത്.

ഇതോടെ തളര്‍ന്നുകിടന്ന ഭാര്യയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്ന കേസ് കൂടുതല്‍ ദുരൂഹതയിലേക്ക് നീങ്ങുകയാണ്. കൊക്കയില്‍ ചത്തുവീണ കാളയുടേതോ മറ്റോ ആകാം അസ്ഥികള്‍ എന്നു സംശയിക്കുന്നു. വാഗമണ്‍ കാരികാട് ടോപ്പില്‍ പോലീസ് നടത്തിയ സാഹസിക തെരച്ചിലിലാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അസ്ഥികള്‍ കണ്ടെത്തിയത്.

ഇത്തിത്താനം പൊന്‍പുഴ പ്രഭാലയത്തില്‍ പ്രദീപ്കുമാര്‍ ഭാര്യ അഞ്ജലിയെ ഉറക്കഗുളിക നല്‍കി മയക്കി വാഗമണിലെ കൊക്കയില്‍ തള്ളിയതാണെന്നാണ് വെളിപ്പെടുത്തല്‍. വാഗമണിലെ കാരികാട് ടോപ്പിലെ പാലത്തിനടുത്ത് എവറസ്റ്റ് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തു നിന്നുമാണ് ചെറുതും വലുതുമായ ഏതാനും അസ്ഥികള്‍ കണ്ടെത്തിയത്. അഞ്ഞൂറടിയോളം ചെങ്കുത്തായ താഴ്ചയില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വടം കെട്ടിയിറങ്ങിയാണ് തെരച്ചില്‍ നടത്തിയത്.

അഞ്ജലിയെ കൊക്കയില്‍ എറിഞ്ഞതായി പ്രദീപ് കുമാര്‍ ആവര്‍ത്തിച്ചതോടെ വെള്ളിയാഴ്ച വീണ്ടും വാഗമണില്‍ പരിശോധന നടത്താനാണ് തീരുമാനം. ബുധനാഴ്ച തെരച്ചില്‍ നടത്തിയതില്‍ നിന്നും വ്യത്യസ്തമായ കൂടുതല്‍ പ്രദേശങ്ങള്‍ പരിശോധിക്കും. കശാപ്പുശാലകളില്‍ നിന്ന് എല്ലും മറ്റ് അവശിഷ്ടങ്ങളും ഇവിടെ പതിവായി തള്ളാറുണ്ട്. ആദ്യം നടത്തിയ തെരച്ചിലില്‍ ലഭിച്ച അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Murder case, Anjali, Pradeep

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.