പാറ്റ്‌ന: ലാലു പ്രസാദ് യാവദ് കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് 45 പ്രതികളും പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ശിക്ഷ ഒക്ടോബര്‍ മൂന്നിന് വിധിക്കുമെന്ന് കോടതി അറിയിച്ചു.
മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ലാലുപ്രസാദ് യാദവിനെതിരെ ചുമത്തിയിരിക്കുന്നത്. വഞ്ചന, അഴിമതി, ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് നിലവിലെ രാജ്യസഭാംഗത്വം നഷ്ടമാകും. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരവും ലാലുവിന് നഷ്ടമാകും.
ലാലുപ്രസാദ് യാദവിനെ ജയിലിലേക്ക് മാറ്റുമെന്നാണ് സി.ബി.ഐ വക്താവ് അറിയിച്ചത്. കേസിന്മേലുള്ള തുടര്‍വാദം നാളെ നടക്കും. ഈ സമയത്ത് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ലാലുവിനെ പങ്കെടുപ്പിക്കുക.
1996ല്‍ കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജബില്‍ ഉപയോഗിച്ച് 37.7 കോടി രൂപ ട്രഷറിയില്‍നിന്ന് വാങ്ങിയെന്നാണ് കേസ്. അന്ന് മുഖ്യമന്ത്രിയിരുന്ന ലാലു പ്രസാദ് യാദവ് ഉള്‍പ്പടെ 45 പേരാണ് കേസിലെ പ്രതികള്‍ . മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ജനതാദള്‍ യു എം.പി ജഗ്ദീശ് ശര്‍മ്മ, മുന്‍ ഐ.ടി കമ്മീഷണര്‍ എന്നിവരും നാല് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും പ്രതികളില്‍ പെടുന്നു.
ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്ഥാനം നഷ്ടമാകുമെന്ന സുപ്രീംകോടതി വിധി നിലവില്‍വന്ന ശേഷം ജനപ്രതിനിധി പ്രതിയായുള്ള കേസിലെ ആദ്യവിധിയാണിത്. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നെങ്കിലും രാഷ്ട്രപതി ഒപ്പ് വക്കാത്തതിനാല്‍ അത് നിയമമായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Patna, Lalu Prasad, Court, Case
No comments:
Post a Comment