കോട്ടയം: തമിഴ്നാട്ടിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തി മുങ്ങിയ അഞ്ച് മലയാളികളെ തേടി തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി എൻ. പ്രശാന്ത്,കണ്ണൂർ പയ്യന്നൂർ സ്വദേശി ഡോ. ഓമന, കണ്ണൂർ സ്വദേശി ഇസ്മയിൽ, പെരുന്തൽമണ്ണ സ്വദേശി ഷംസുദ്ദീൻ, കൊല്ലം പള്ളിത്തോട്ടം സ്വദേശി ടി.എം. ഹംസ എന്നിവരെയാണ് തമിഴ്നാട് സി.ബി.സി.ഐ.ഡി ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശാന്തിനെതിരെ കള്ളനോട്ട് കേസാണ് ചാർജ് ചെയ്തിരിക്കുന്നത്.
മൂന്ന് വർഷം മുന്പ് തമിഴ്നാട്ടിലെ അയണാവരം പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാളെ തമിഴ്നാട് ക്രൈംബ്രാഞ്ച് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പയ്യന്നൂർ സ്വദേശി ഡോ. ഓമനയ്ക്കെതിരെ കൊലക്കേസാണ് നിലവിലുള്ളത്. യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ ഇവർക്കെതിരെ 1996ലാണ് ഊട്ടി പൊലീസ് കേസെടുത്തത്. ഇവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായവും തമിഴ്നാട് ക്രൈംബ്രാഞ്ച് തേടിയിരുന്നു.
ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു ഈ കേസ്. വഞ്ചനാകേസിലാണ് ഇസ്മയിലിനെതിരെ കേസ്. നീലഗിരി ചേലന്പാടി പൊലീസ് 2001ലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഷംസുദീനെതിരെ കള്ളനോട്ട് കേസാണ് നിലനിൽക്കുന്നത്. 1998-ൽ തിരുംഗലം പൊലീസ് ക്രൈംനന്പർ 254 പ്രകാരമാണ് കേസ്. മധുരയിലെ ക്രൈംബ്രാഞ്ചാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. ടി.എം ഹംസക്കെതിരെ വ്യാജ സ്റ്റാന്പ് തട്ടിപ്പുകേസാണ് ഉള്ളത്. സി.ബി.സി.ഐ.ഡി ഹെഡ്ക്വാട്ടേഴ്സാണ് 2003-ൽ ക്രൈംനന്പർ 9 പ്രകാരം കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Crime, Police, Case
No comments:
Post a Comment