Latest News

ആന്ധ്രയില്‍ ലോകത്തിലെ ഏറ്റവും വലിയ ലഡു

രാജമുന്ദ്രി: വിനായക ചതുര്‍ഥിക്കു മോടി കൂട്ടാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ലഡു ആന്ധ്രയില്‍ തയാറായി. വിനായക ചതുര്‍ഥിയാഘോഷങ്ങളോട് അനുബന്ധിച്ചു ആന്ധ്രയിലെ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രി ഗണേശ ഉത്സവക്കമ്മിറ്റിയടെ നിര്‍ദേശപ്രകാരം പലഹാര നിര്‍മാതാവായ എസ് വെങ്കിടേശ്വര റാവുവാണു ലഡു ഉണ്ടാക്കിയത്.

ഏഴായിരം കിലോ തൂക്കം വരുന്ന ലഡു ഇന്നു ഉത്സവക്കമ്മിറ്റിക്കു കൈമാറും. തപേശ്വരത്തു പലഹാര വ്യാപാരം നടത്തുന്ന ഇയാള്‍ മുമ്പു രണ്ടു തവണ ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. 2,000 കിലോ പഞ്ചസാര, 2,000 കിലോ ബംഗാള്‍ ഗ്രാം, 1,500 കിലോ നെയ്യ് എന്നിവ ഉപയോഗിച്ചാണു ലഡു നിര്‍മിച്ചിരിക്കുന്നത്. കശുവണ്ടി, ഏലക്ക തുടങ്ങിയവയും ചേര്‍ത്തിട്ടുണ്ട്. 16 പേര്‍ ചേര്‍ന്നാണു ലഡു നിര്‍മിച്ചത്. 14 ലക്ഷം രൂപയാണു ചെലവ്. 2011ലും 2012ലും ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുള്ള വെങ്കിടേശ്വര റാവു മൂന്നാം തവണയും ഗിന്നസ് റിക്കാര്‍ഡ് നേടാമെന്ന പ്രതീക്ഷയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rajamudri, Ladoo, Vinayaka chathurthi,Andra
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.