തിരുവനന്തപുരം: ഉപരാഷ്ട്രപതി പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ദേശീയഗാനാലാപനം തോന്നുംപടി. സംഘാടകരില്‍ ഒരാള്‍ വരികള്‍ തെറ്റിച്ചും അക്ഷരശുദ്ധി ഇല്ലാതെയും ദേശീയഗാനം ആലപിച്ചപ്പോള്‍ കേട്ടിരുന്നവര്‍ക്ക് അപമാനഭാരത്താല്‍ തലതാഴ്‌ത്തേണ്ടി വന്നു.
കേന്ദ്രമന്ത്രി ശശി തരൂരിന് അവാര്‍ഡ് സമ്മാനിക്കാന്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയെ പങ്കെടുപ്പിച്ച് ശ്രീനാരായണ ധര്‍മ്മസമിതി സംഘടിപ്പിച്ച ചടങ്ങിലാണ് ദേശീയഗാനത്തെ വികൃതമാക്കിയത്. കേരള സര്‍വകലാശാലയുടെ സെനറ്റ്ഹാളിലായിരുന്നു ചടങ്ങ്.
ചടങ്ങിന്റെ തുടക്കത്തിലും സമാപനത്തിലും സംഘാടകന്‍ തന്നെ ദേശീയഗാനാലാപനത്തിന് തയാറാകുകയായിരുന്നു. ദേശീയ ഗാനത്തിനൊടുവില്‍ എത്ര ' ജയ ഹേ ' യുണ്ടെന്നുപോലും ആലപിച്ചയാള്‍ക്ക് വ്യക്തതയില്ലായിരുന്നു. ഇടക്കിടെ തെറ്റിയപ്പോള്‍ വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികള്‍ പോലും അന്തംവിട്ടു. പലരുടെയും മുഖത്ത് പരിഹാസചിരിയും കാണാമായിരുന്നു.
ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി ഏപ്രില്‍ ഒന്നിന് ജനിച്ചയാളാണെങ്കിലും ഒരു വിഡ്ഡിയല്ലെന്ന തരത്തില്‍ അവതാരകന്റെ ആവര്‍ത്തിച്ചുള്ള 'അധികപ്രസംഗ'വും ചടങ്ങിന്റെ നിറം കെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, National
No comments:
Post a Comment