Latest News

പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കി

പത്തനംതിട്ട: പരീക്ഷയില്‍ തോറ്റതിന് നഴ്‌സിങ് വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കി. പത്തനംതിട്ട മുത്തൂറ്റ് നഴ്‌സിങ് കോളേജിലെ ബി.എസ്‌സി. നഴ്‌സിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ഇടുക്കി നെറ്റിത്തൊഴു ചൂണ്ടമണ്ണില്‍ അബിയ തോമസ്(19) ആണ് മരിച്ചത്. തോമസി(കുഞ്ഞ്)ന്റെയും ലൗലിയുടെയും മകളാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോളേജിന്റെ പത്താംനിലയില്‍നിന്നാണ് അബിയ ചാടിയത്. സെക്യൂരിറ്റി ജീവനക്കാരും സഹപാഠികളും ചേര്‍ന്ന് കാമ്പസ്‌വളപ്പിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒന്നാംവര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് അബിയ സപ്ലിമെന്‍ററി പരീക്ഷയെഴുതിയിരുന്നു. ഇതിന്റെ ഫലം തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. വീണ്ടും ഈ വിഷയങ്ങള്‍ക്ക് തോറ്റതിലുള്ള മനോവിഷമത്തിലാവാം കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയതെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട ഡിവൈ.എസ്.പി. ചന്ദ്രശേഖരപിള്ള, സി.ഐ. മധുബാബു, എസ്.ഐ. മനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. അബിയയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, College, Student, Suiside

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.