കൊച്ചി: എസ് എഫ് ഐയിലൂടെ രാഷ്ട്രീയക്കളരിയില്‍ ശ്രദ്ധേയയായ സിന്ധു ജോയി ഇനി ടെലിവിഷന്‍ അവതാരകയുടെ വേഷത്തില്‍. സൂര്യാ ടിവിയിലൂടെ കഴിഞ്ഞ ദിവസമാണ്
അരങ്ങേറ്റം. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സിന്ധു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
കേരള സര്‍വകലാശാലയില്‍നിന്നു പിഎച്ച്.ഡി നേടിയ സിന്ധുവിനു ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ലോമയുണ്ട്. എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവെന്നനിലയിലാണു സിന്ധു ജോയി മലയാളിയുടെ ശ്രദ്ധ കവര്‍ന്നത്.
2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിക്കാന്‍ സി.പി.എം. തെരഞ്ഞെടുത്തത് സിന്ധുവിനെയാണ്. 2009 ല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍നിന്നു പ്രഫ. കെ.വി. തോമസിനെതിരേ മത്സരിച്ചെങ്കിലും കഷ്ടിച്ച് പരാജയപ്പെട്ടു.
പിന്നീട് സി.പി.എം. വിട്ട അവര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം നല്‍കി. കോണ്‍ഗ്രസുമായി അകന്നതിനെ തുടര്‍ന്നാണു റിയാലിറ്റി ഷോയായ മലയാളി ഹൗസിലെത്തിയത്. ടിവി പരിപാടിക്കിടെ സി.പി.എമ്മിലേക്കു മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണു വാര്‍ത്ത അവതരാകയായി അവര്‍ എത്തുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment