വാഷിംഗ്ടൺ: ഫുട്ബാള്‍ മത്സരത്തിനിടെ ഉറുമ്പുകടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ടെക്‌സസുകാരനായ കാമറൂണ്‍ എസ്‌പിനോസ എന്ന 12 കാരനാണ് മരണത്തിന് കീഴടങ്ങിയത്. പോള്‍ ആര്‍ ഹാസ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു എസ്‌പിനോസ.
ബുധനാഴ്‌ച സ്‌കൂളില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിനു തൊട്ടു മുന്‍പാണ് ഉറുമ്പുകൾ കുട്ടിയെ ആക്രമിച്ചത്. വാംഅപ്പ് ചെയ്യുന്നതിനിടയില്‍ ഉറുമ്പ്...ഉറുമ്പ് എന്ന് അവന്‍ അലറിക്കരഞ്ഞെങ്കിലും സുഹൃത്തുക്കളും അദ്ധ്യാപകരും അത് അത്രകാര്യമാക്കിയില്ല.
പക്ഷേ,കുറച്ചുസമയം കഴിഞ്ഞപ്പോൾ എസ്‌പിനോസ മയങ്ങിവീണു. ഇതോടെയാണ് സംഭവം ഗുരുതരമാണെന്ന് സ്‌കൂളധികൃതര്‍ക്ക് മനസിലായത്. ഉടന്‍ എസ്‌പിനോസയെ ആശുപത്രിയിലേക്ക് അയച്ചു. ഇതിനുശേഷം മത്സരം തുടര്‍ന്നു. എന്നാല്‍, എസ്‌പിനോസയുടെ നില ഗുരുതരമാണെന്ന് ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചയുടന്‍ കളി നിര്‍ത്തിവച്ചു. പിറ്റേദിവസം മരണവാർത്തയുമെത്തി. ഉറുമ്പുകടി മൂലമുണ്ടായ അലര്‍ജിയാണ് പന്ത്രണ്ടുകാരന്റെ ജീവനെടുത്തത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vashington, Ant, Student, Died
No comments:
Post a Comment