Latest News

മംഗലാപുരത്ത് ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം; യുവാവിനെതിരെ കേസ്

കൂത്തുപറമ്പ്: നാല്‍പതുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെതിരെ കണ്ണവം പോലീസ് കേസെടുത്തു. ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയിലെ നാല്‍പതുകാരിയെയാണ് മംഗലാപുരം റെയില്‍വെ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചതത്രെ.

കൂത്തുപറമ്പിലെ ഒരു ഇലക്‌ട്രോണിക്‌സ് കടയിലാണ് യുവതി ജോലി ചെയ്യുന്നത്. അവിടെ നിന്നും പരിചയപ്പെട്ട മോഹനന്‍ എന്ന യുവാവാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞമാസം 17നാണ് ഇരുവരും മംഗലാപുരത്തേക്ക് പോയത്. അവിടെവെച്ച് കല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി കണ്ണവം എസ് ഐ കെ കെ മുരളീധരന് നല്‍കിയ പരാതിയില്‍ പറയുന്നു. 

18ന് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയിറങ്ങി പഴയ ബസ് സ്റ്റാന്റിലേക്ക് നടന്നുപോകാന്‍ പറയുകയും ഞാന്‍ പിറകെ വരുമെന്ന് പറഞ്ഞാണ് മോഹനന്‍ മുങ്ങിയതെന്നും അതിനിടയില്‍ മംഗലാപുരത്തുവെച്ച് തന്റെ ഫോണിലെ സിംകാര്‍ഡ് മോഹനന്‍ ഊരിയെടുത്തതായും പരാതിയില്‍ പറയുന്നു കണ്ണവം പോലീസ് മോഹനന്‍ കണ്ണൂര്‍ എന്നയാള്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Koothupparambu, Rape, Police, Case


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.