കണ്ണൂര്‍ : ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊളച്ചേരി പള്ളിപ്പറമ്പ് തട്ടുപറമ്പിലെ സുഹറ മന്‍സിലില്‍ അബ്ദുള്‍ ബാഷിദ് പിടിയിലായതറിഞ്ഞ് നാട്ടുകാര്‍ക്ക് ഞെട്ടല്‍. ബാഷിദ് ഒരു കൊലയാളിയാണെന്ന് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. നാട്ടില്‍ എല്ലാവര്‍ക്കും ബാഷിദിനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ.
നേരത്തെ കമ്പിലിലെ ഒരു റെഡിമെയ്ഡ് കടയില്‍ സെയില്‍സ്മാനായി ബാഷിദ് ജോലിചെയ്തിരുന്നു. ഈ സമയത്തെല്ലാം മാന്യമായ പെരുമാറ്റമാണ് ബാഷിദില്‍ നിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടില്‍ ഇതുവരെ ഒരു പ്രശ്‌നത്തിലും ബാഷിദ് ഇടപെട്ടിരുന്നില്ല. ഒരു കേസിലും പ്രതിയാകാതിരുന്ന മിതഭാഷിയും സൗഹൃദതല്‍പരനുമായ ബാഷിദിന് എങ്ങനെ ഒരാളെ കൊലപ്പെടുത്താന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഗള്‍ഫിലും ബാഷിദിനെ കുറിച്ച് നല്ല അഭിപ്രായമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. എസ് എസ് എല്‍ സിവരെ പഠിച്ച ബാഷിദിന്റെ സഹോദരിയുടെ വിവാഹം ഈയിടെയാണ് കഴിഞ്ഞത്. അതിനായി നാട്ടില്‍ എത്തിയിരുന്നു. വിവാഹത്തിന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ബാഷിദ് നാട്ടിലുള്ള കൂട്ടുകാരനെ വിളിച്ച ്‌കൊലപാതകത്തെക്കുറിച്ചും പോലീസ് ചോദ്യംചെയ്യലിനെക്കുറിച്ചും പറഞ്ഞിരുന്നു. പിന്നീട് വീട്ടുകാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കൊലനടന്ന ദിവസവും തലേന്നും ബാഷിദ് അവധിയിലായിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ബാഷിദിന്റെ തലയണക്കുള്ളില്‍ നിന്നും നഷ്ടപ്പെട്ട ദിര്‍ഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
മുറിയുടെ വ്യാജ താക്കോല്‍ ഉണ്ടാക്കി അബൂബക്കറിന് മുമ്പ് മുറിയില്‍ കയറിയ ഉടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബാഷിദിന്റെ പിതാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അബൂബക്കര്‍ ബാഷിദിന് ജോലി നല്‍കിയത്. പിതാവ് ബാഷിദിന്റെ ഉമ്മയെ വിവാഹമോചനം ചെയ്തിരുന്നു. അതേസമയം കൊലപാതകത്തില്‍ ബാഷിദ് അറസ്റ്റിലായതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mayyil, Police, Case,
No comments:
Post a Comment