Latest News

പെണ്‍വാണിഭം; കാസര്‍ക്കോട് സ്വദേശികളടക്കം കുറ്റക്കാര്‍

പത്തനംതിട്ട: ഷാര്‍ജ പെണ്‍വാണിഭ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് പത്തനംതിട്ട അതിവേഗ
കോടതി (ഒന്ന്) കണ്ടെത്തി. കേസിന്റെ വിധി ബുധനാഴ്ച പറയും. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിന് കൈമാറി പീഡിപ്പിച്ച കേസിലാണ് വിധി.

കുലശേഖരപതി കൊപ്ലിവീട്ടില്‍ സൗദയാണ് കേസിലെ ഒന്നാം പ്രതി. സൗദയുടെ മകള്‍ റാണി എന്ന സെമിയ സലിം, കാസര്‍ക്കോട് ആലമ്പാടി സ്വദേശി അഹമ്മദ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. 2007ലാണ് കേസിനാസ്പദമായ സംഭവം.

 സൗദ അയല്‍വാസിയായ യുവതിയെ ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിന് കൈമാറിയെന്നാണ് കേസ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനാണ് കേസിന്റെ മേല്‍നോട്ടം. കേസില്‍ 24 സാക്ഷികളാണുള്ളത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Pathanamthitta, Abroad, Rape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.