പൂനെ: പൂനെയ്ക്കു സമീപം ഭോസരിയിലെ മുനിസിപ്പൽ ആശുപത്രിയിൽ മാനസികാസ്വാസ്ഥ്യമുള്ള ഊമയായ യുവതിയെ രണ്ടു ജീവനക്കാർ ചേർന്ന് മാനഭംഗപ്പെടുത്തി. സംഭവത്തിന്റെ പേരിൽ ആശുപത്രി സെക്യുരിറ്റി ഗാർഡിനെയും വാർഡ് ജീവനക്കാരനെയും അറസ്റ്റു ചെയ്തു.
ഒരു അനാഥമന്ദിരത്തിലെ അന്തേവാസിയായ യുവതിയെ അസുഖത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വാർഡ് മാറ്റാനെന്ന പേരിൽ സെക്യുരിറ്റി ഗാർഡും വാർഡ് ജീവനക്കാരനും ഇവരെ കൂട്ടിക്കൊണ്ടുപോകുകയും ലിഫ്റ്റിൽവച്ച് മാനഭംഗപ്പെടുത്തുകയുമായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതിനുശേഷം അനാഥമന്ദിരത്തിലെത്തിയപ്പോഴാണ് യുവതി ആംഗ്യഭാഷയിലൂടെ അവിടത്തെ ജീവനക്കാരെ വിവരമറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pune, rape, Hospital
No comments:
Post a Comment