Latest News

സ്ത്രീ പീഡനക്കേസുകളിൽ രാജസ്ഥാൻ കോൺഗ്രസിൽ ഒരു എം.എൽ.എ കൂടി

ജയ്‌പൂർ: ഒന്നിനു പുറകെ ഒന്നായി നേതാക്കൾ ലൈംഗിക പീഡന കേസുകളിൽ കുരുങ്ങുന്ന രാജസ്ഥാൻ കോൺഗ്രസിൽ ഒരു എം.എൽ.എ കൂടി പ്രശ്നത്തിലായി. 

തന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് 30 വർഷത്തോളം ലൈംഗിക ചൂഷണത്തിനു വിധേയയാക്കുകയും അവസാനം പിന്മാറുകയും ചെയ്തുവെന്നാരോപിച്ച് 45 വയസുള്ള സ്ത്രീ ചിത്തോർ എം.എൽ.എ ഉദയ് ലാൽ അ‍ഞ്ജനക്കെതിരെ കോടതിയിൽ പരാതി നൽകി.

അജ്മീറിനു സമീപം മുന്ദ്വ സ്വദേശിയാണ് പരാതിക്കാരി. മൂന്നു തവണ തന്നെ ഉദയ്‌ലാൽ ഗർഭഛിദ്രത്തിനു വിധേയയായക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹ‌‌ർജിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. മാനഭംഗം,​ സ്വന്തം ഇഷ്ടത്തിനുവിരുദ്ധമായി ഒരു സ്ത്രീയെ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ,​ ഭ്രൂണഹത്യ,​ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കൽ,​ ചതി,​ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എം.എൽ.എക്കുമേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഉദയ്‌ലാലിനെ താൻ 15 വയസുള്ളപ്പോൾ പരിചയപ്പെട്ടതാണെന്ന് യുവതി ഹർജിയിൽ പറയുന്നു. 19 വയസു മുതൽ തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. വിവാഹം കഴിക്കുമെന്ന് പല തവണ വാഗ്ദാനം ചെയ്തു. വാഗ്ദാനം ശരിയാണെന്ന് സ്ഥാപിക്കാൻ ഒരിക്കൽ ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി താലി കെട്ടുകയും ചെയ്തു. പക്ഷേ സാക്ഷികളാരുമില്ലായിരുന്നു. എം.എൽ.എയുമായുള്ള ബന്ധം തെളിയിക്കാൻ ആയിരത്തോളം പ്രേമലേഖനങ്ങളും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
സ്ത്രീ പീഡനക്കേസുകളിൽ മൂന്ന് മന്ത്രിമാരാണ് ഈയിടെ രാജസ്ഥാനിൽ രാജിവച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jaipur, Rajasthan Congress, MLA, Udaya Lal,  Rape 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.