Latest News

അമ്മയുടെ അപഥ സഞ്ചാരത്തെയും അമിത ഫോണ്‍ വിളിയെയും ചോദ്യം ചെയ്ത മകന് മര്‍ദനം

പയ്യന്നൂര്‍: അമ്മയുടെ അപഥ സഞ്ചാരത്തെയും അമിത ഫോണ്‍ വിളിയെയും ചോദ്യം ചെയ്ത മകന് മര്‍ദനം. ചീമേനിയിലെ പത്മനാഭന്‍-ആയിഷ ദമ്പതികളുടെ മകന്‍ പ്രണവ് (14)നെ മര്‍ദനമേറ്റ നിലയില്‍ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാതാവ് ആയിഷ തല ഭിത്തിയിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.പ്രണയ വിവാഹിതരായ പത്മനാഭനും ആയിഷയും ഇപ്പോള്‍ വേറിട്ടാണ് താമസിക്കുന്നതത്രെ. ഒമ്പതുകാരിയായ അനുജത്തിയും പ്രണവും ആയിഷയ്‌ക്കൊപ്പമാണ് താമസം.
ആയിഷയുടെ വഴിവിട്ട സഞ്ചാരത്തെയും അമിതമായുള്ള ഫോണ്‍വിളിയെയും പ്രണവ് ചോദ്യം ചെയ്തിരുന്നുവത്രെ. ഈ വിരോധത്തിന് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, Ayisha, Attacked

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.