ഖോട്ട: മാനഭംഗം ചെയ്ത വ്യക്തിയുടെ മകന്‍ ഇരയെ വിവാഹം ചെയ്യണമെന്ന് സാമുദായിക പഞ്ചായത്ത് ഉത്തരവിട്ടു. രാജസ്ഥാനിലെ ഖോട്ട ജില്ലയിലാണ് കുറ്റവാളിക്ക് കടുത്തശിക്ഷ നല്‍കുന്ന സുപ്രധാന വിധി പഞ്ചായത്ത് കോടതി പുറപ്പെടുവിച്ചത്. ഈയാഴ്ച തന്നെ വിവാഹം നടക്കണമെന്നാണ് ഉത്തരവ്. ലൈംഗിക പീഡനത്തിന് ഇരയായ മകളെ കുറ്റവാളിയുടെ മകന്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പഞ്ചായത്തിനെ സമീപിച്ചത്.
ജയ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ കേശവപുരയിലാണ് അത്യന്തം ഹീനമായ സംഭവം നടന്നത്. 40 വയസുള്ള അയല്‍വാസി ആറ് വയസുകാരിയെ രണ്ട് തവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. പീഡനം വിവരം പുറത്തായതോടെ ആറു വയസുകാരിയുടെ മാതാപിതാക്കള്‍ പഞ്ചായത്തിനെ സമീപിച്ചു. കുടുംബത്തിന് നേരിട്ട അപമാനത്തിന് പരിഹാരമായി മാനഭംഗം ചെയ്ത വ്യക്തിയുടെ പത്ത് വയസുള്ള മകന്‍ തങ്ങളുടെ മകളെ വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. അല്ളെങ്കില്‍ വിവാഹനിശ്ചയം ഇപ്പോള്‍ നടത്തുകയും പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പഞ്ചായത്തിന്‍െറ നിര്‍ദേശം തള്ളിക്കളഞ്ഞ കുറ്റവാളി താന്‍ തന്നെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഇതേതുടര്‍ന്ന് മാതാപിതാക്കളുടെ പരാതി പ്രകാരം കുറ്റവാളിയെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ ശൈശവ വിവാഹം സര്‍വ സാധാരണമാണ്. എന്നാല്‍, വിവാഹം ചെയ്യപ്പെട്ട പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷമാണ് ഭര്‍ത്താവിന്‍െറ വീട്ടിലേക്ക് പോവുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ghota,Child Rape, Marriage, Arrested

No comments:
Post a Comment