അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അട്ടേങ്ങാനത്തെ പ്രകാശ്(25), മധൂര്‍ കുഡ്‌ലുവിലെ വിശ്വനാഥ(52), കുണ്ടാര്‍ സ്വദേശികളായ പ്രകാശ് ഭട്ട്(52), ജനാര്‍ദ്ദനന്‍(46), പൊയിനാച്ചി പറമ്പിലെ അശോകന്‍(40), ഭാര്യ ശോഭ(38), മക്കളായ അഭിരാജ്(11), അഭിനന്ദ്(2), നാലാംമൈലിലെ നാസര്‍(25), ബന്തടുക്കയിലെ മധു(27), ബേഡകത്തെ മധുസൂദനന്‍(20), പാണത്തൂരിലെ കുഞ്ഞുമോള്‍(50), കുണ്ടംകുഴിയിലെ ശ്രീജിത(14), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത വഴിയുള്ള വാഹനങ്ങളെ ചട്ടഞ്ചാലില്‍ നിന്നും ദേളി വഴിയും കാസര്‍കോട് നിന്നും ചളിയംകോട് ദേളി വഴിയും തിരിച്ചുവിടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസുകളെ ജെ സി ബി ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടവിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പോലീസും, ഹൈവെ പോലീസുമാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment