കാസര്‍കോട് : നഗരത്തിലെ വസ്ത്രാലയത്തിലെ ജീവനക്കാരനും മീപ്പുഗിരിയിലെ ടി എ സാബിത്ത് (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലീസില്‍ കീഴടങ്ങിയ ഏഴാം പ്രതിയെ കോടതി റിമാന്റ് ചെയ്തു. കൊന്നക്കാട് കടവത്ത് മുണ്ടയിലെ തമ്പാന്റെ മകന്‍ പി കെ ധനഞ്ജയന്‍ എന്ന കുട്ടനെ (28) യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥനായ സി.കെ. സുനില്‍കുമാറിനു മുമ്പാകെ കീഴടങ്ങിയത്.
ജൂലൈ ഏഴിന് ഉച്ചയ്ക്കാണ് നഗരത്തിലെ വസ്ത്രാലയത്തിലെ ജീവനക്കാരനും മീപ്പുഗിരി സ്വദേശിയുമായ ടി.എ. സാബിത്ത് ജെ.പി നഗര്‍ മൈതാനത്തിനു സമീപം കുത്തേറ്റു മരിച്ചത്. പെട്രോളടിക്കാനായി നുള്ളിപ്പാടിയിലേക്ക് സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനുശേഷം പവന്‍കുമാര്‍ എന്നയാളുടെ സഹായത്തോടെ മുഖ്യ പ്രതികളായ അക്ഷയ്, വൈശാഖ് എന്നിവര്‍ക്ക് കൊന്നക്കാട്ടെ വീട്ടില്‍ ഒളിത്താവളം ഒരുക്കിയെന്നാണ് ധനഞ്ജയനെതിരെയുള്ള കേസ്. കൊലപാതകത്തിനു ശേഷം പവന്‍ കുമാറിന്റെ കാറില്‍ മാവുങ്കാലില്‍ എത്തിയ പ്രതികളെ ധനഞ്ജയന്‍ മറ്റൊരു കാറുമായെത്തിയാണ് കൊന്നക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അന്വേഷത്തില്‍ കണ്ടെത്തിയത്.
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു ധനഞ്ജയന്‍. തുടര്‍ന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങിയത്.

നഗരത്തിലെ വസ്ത്രാലയത്തിലെ ജീവനക്കാരനും മീപ്പുഗിരിയിലെ ടി എ സാബിത്ത് (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലീസില്‍ കീഴടങ്ങിയ ഏഴാം പ്രതിയെ കോടതി റിമാന്റ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sabith Murder Case

No comments:
Post a Comment