ബോവിക്കാനം: കേരള വാട്ടര്‍ അതോറിറ്റി കയ്യടക്കിവെച്ചിരിക്കുന്ന മുതലപ്പാറ-നുസ്രത്ത് നഗര്‍-ബാവിക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിക്കെതിരെ ശക്തമായ സമരപരിപാടികളുമായി നാട്ടുകാര്‍ രംഗത്ത്.
നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമില്ലാതായ സാഹചര്യത്തില്‍ അടുത്താഴ്ച ബാവിക്കരയില്‍ നിന്നുള്ള വെള്ളം പമ്പിംഗ് തടയാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു.
വാട്ടര്‍ അതോറിറ്റി കയ്യടക്കിവെച്ചിരിക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കുകയോ, അല്ലാത്തപക്ഷം പഞ്ചായത്തിനോ മറ്റു വകുപ്പുകള്‍ക്കോ വിട്ടു നല്‍കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ക്ക് നിവേദനം നല്‍കിയപ്പോള്‍ റോഡ് കെ.ഡബ്ല്യു.എയുടേതാണെന്നും വേണെമെങ്കില്‍ നിങ്ങള്‍ വേറെ വഴിനോക്കികോളു എന്നുള്ള ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്.

ഇതേ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ക്കിറങ്ങാന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
റോഡ് നന്നാക്കാത്തതിന് പുറമെ ഇരുവശങ്ങളിലും കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കുക കൂടി ചെയ്തതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുന്നു. ഇവിടെ അപകടങ്ങളും പതിവാണ്.
റോഡ് നന്നാക്കാത്തതിന് പുറമെ ഇരുവശങ്ങളിലും കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കുക കൂടി ചെയ്തതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുന്നു. ഇവിടെ അപകടങ്ങളും പതിവാണ്.
ബാവിക്കര വലിയ ജമാഅത്ത് പള്ളി, മഖാം, ഗവ.സ്‌കൂള്‍, അരമനപ്പടി ദേവസ്ഥാനം, ബാവിക്കര വലിയ വീട് തറവാട് എന്നിവയടക്കം പ്രധാനപ്പെട്ട പല കേന്ദ്രങ്ങളും ഇവിടെ സ്ഥി തി ചെയ്യുന്നുണ്ട്. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഒരു ബസ് മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളു. ഓട്ടോ റിക്ഷകളും ടാക്‌സികളും വാടക വരാന്‍ മടിക്കുകയും ചെയ്യുന്നു.
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അടുത്താഴ്ച വെള്ളം പമ്പിംഗ് തടയും, മൊട്ടലില്‍ സ്ഥാപിതമാവുന്ന പുതിയ പമ്പ് ഹൗസിന്റെ പൈപ്പ് സ്ഥാപിക്കല്‍ പ്രവര്‍ത്തി റോഡ് പ്രശ്‌നത്തിന് പരിഹാരമാകും വരെ അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
നാട്ടുകാരെ വെല്ലുവിളിച്ച് ആരും വെള്ളം കൊണ്ടുപോകേണ്ടതലില്ലെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
ബാവിക്കര പള്ളിക്കാലില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘനട ഭാരവാഹികളടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
ബാവിക്കര പള്ളിക്കാലില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘനട ഭാരവാഹികളടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
ജമാഅത്ത് പ്രസിഡണ്ട് ബി.എ.റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഇ.പവിത്ര സാഗര്‍ അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം കാര്യങ്ങള്‍ വിശദീകരിച്ചു. ഇഖ്ബാല്‍ മുണ്ടക്കാല്‍ സ്വാഗതം പറഞ്ഞു. ജമാഅത്ത് ട്രഷറര്‍ ബി.എം.ഷാഫി ഹാജി മാളിക, എം.കുഞ്ഞമ്പു നമ്പ്യാര്‍, നുസ്രത്ത് നഗര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ചാപ്പ, കലാം പള്ളിക്കാല്‍, ദിനേശന്‍ കുട്ടിയാനം, അസ്‌ലം ചാപ്പ, അഷറഫ് മുഹമ്മദ്, മാലിങ്കന്‍ നായര്‍, ഗോപി കുട്ടിയാനം, അബൂബക്കര്‍ ചാപ്പ, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി സംബന്ധിച്ചു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: ഇ.പവിത്രസാഗര്‍(ചെയര്‍) മണയോകോട് മൊയ്തു, ഹസൈനാര്‍ പള്ളിക്കാല്‍, മൊയ്തീന്‍ ചാപ്പ, മാലിങ്കന്‍ നായര്‍, അബ്ദുല്‍ റഹ്മാന്‍ പീടിക(വൈസ് ചെയര്‍) കലാം പള്ളിക്കാല്‍(ജന കണ്‍) എ ബി കുട്ടിയാനം, അസ്‌ലം ചാപ്പ, ബഷീര്‍ ബി.കെ, ദിനേശ് കുട്ടിയാനം, അഷറഫ് മുഹമ്മദ്, ഇഖ്ബാല്‍ കെ.എം., ശ്രീനേഷ് ബാവിക്കര, റഫീഖ് കടേക്കാല്‍(ജോ കണ്‍)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment