തൃക്കരിപ്പൂര്‍: പ്രവാസി വ്യവസായി എ ബി അബ്ദുല്‍സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച്ചചെയ്ത സംഭവത്തില്‍ റിമാന്റിലായ ഏഴു പ്രതികളില്‍ നാലുപേരെ കാഞ്ഞങ്ങാട് സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ദൃക്‌സാക്ഷികളായ സലാം ഹാജിയുടെ ഭാര്യ, മക്കളായ സുഫിയാന്‍, സഫ എന്നിവരാണ് അഞ്ചംഗ സംഘത്തിലെ തൃശൂര്‍ കുന്നംകുളത്തെ ചിരനെല്ലൂര്‍ സ്വദേശികളും സഹോദരങ്ങളുമായ ശിഹാബ്, അസ്‌ക്കര്‍, മലപ്പുറം ചങ്ങരംകുളത്തെ അമീര്‍, സജീര്‍ എന്നിവരെ തിരിച്ചറിഞ്ഞത്.
സംഭവം ആസൂത്രണം ചെയ്ത നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ഇ കെ നൗഷാദ്, ബന്ധു ഇ കെ റമീസ്, സിം കാര്‍ഡ് വാങ്ങിയ കാഞ്ഞങ്ങാട്ടെ കടയുടമസ്ഥന്‍, മൊബൈല്‍ ഫോണ്‍ വാങ്ങിയ നീലേശ്വരത്തെ കടയിലെ ജീവനക്കാരന്‍, പ്രതികള്‍ താമസിച്ച കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലെ ലോഡ്ജിലെ ജീവനക്കാര്‍, വെള്ളാപ്പിലെ രണ്ട് യുവാക്കള്‍ എന്നിവര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കേസില്‍ ഏഴു പ്രതികളാണ് റിമാന്റില്‍ കഴിയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment